ഇനി സ്റ്റാര്‍ സിംഗറിന് ‘തരികിട സിംഗര്‍’ എന്നുപേരിടണോ?!
PRO
PRO
സ്റ്റാര്‍ സിംഗര്‍ പഴയപടി ആരംഭിക്കുന്നു. വേദിയില്‍ ചിത്ര, എംജി ശ്രീകുമാര്‍, എം ജയചന്ദ്രന്, അനുരാധാ ശ്രീരാം തുടങ്ങിയ പ്രതിഭകള്‍ ജഡ്ജുമാരായി ഇരിപ്പുണ്ട്. അതിഥികളായി കവി അനില്‍ പനച്ചൂരാനും ‘നാടോടികള്‍’ ഫെയിം ശശികുമാറും. ‘പ്രശസ്ത’ അവതാരിക രഞ്ജിനി ഹരിദാസ് വരാന്‍ പോകുന്നത് ‘തമിഴ് തണ്ടര്‍ റൌണ്ട്’ ആണെന്നും സുകേഷ് കുട്ടന് വേദിയില്‍ എത്താന്‍ പോകുന്നുവെന്നും പ്രഖ്യാപിക്കുന്നു.
പ്രഖ്യാപനം കഴിയേണ്ട താമസം, വാദ്യമേളം മുഴങ്ങുന്നു, നൃത്തക്കാര്‍ സ്റ്റേജില്‍ എത്തുന്നു. എല്ലാവരും സുകേഷ് കുട്ടനെയും കാത്തിരിക്കുമ്പോള്‍ ആരോ ഒരാള്‍ വന്ന് ചിത്രയോട് എന്തോ പറയുന്നു. അതോടെ, ‘ഇടിമിന്നലിന്റെ’ സൌണ്ടിലേക്ക് ‘പക്കവാദ്യം’ മാറുന്നു. പ്രേക്ഷകര്‍ പകച്ച് നില്ക്കുമ്പോള് രഞ്ജിനി പറയുകയായി, ‘സുകേഷ് കുട്ടന് പെര്‍ഫോം ചെയ്യാന്‍ എത്തിയിട്ടില്ല’ എന്ന്. ഇത് കഴിഞ്ഞയുടന്‍ ‘ഓട്ടിസം’ ബാധിച്ച സുകേഷ് കുട്ടനെ പറ്റിയുള്ള ബീറ്റുകള്‍.
തുടര്‍ന്ന് പകച്ചിരിക്കുന്ന ജഡ്ജിമാരുടെയും അതിഥികളുടെയും മുഖങ്ങള്‍ എം ജയചന്ദ്രന് തലയ്ക്ക് കയ്യും വച്ച് വിഷമിക്കുന്നു. സുകേഷ് മുറിയില്‍ നിന്ന് പുറത്തിറങ്ങുന്നില്ല എന്ന് പ്രേക്ഷകരെ അറിയിച്ച രഞ്ജിനി, നിര്‍ണായകമായ ഈ സന്ദര്‍ഭത്തില്‍ (പ്രൊഫോര്മര് വന്നില്ലെങ്കില്‍ ‘എലിമിനേറ്റ്’ എന്നാണെത്രെ റൂള്‍) എന്ത് ചെയ്യണമെന്ന് ജഡ്ജിമാരോട് അഭിപ്രായം ആരായുന്നു. സുകേഷിന് ഒരു അവസരം കൊടുക്കണം എന്നാണ് ജഡ്ജിമാര്‍ക്ക് വേണ്ടി സംസാരിച്ച ചിത്ര അഭിപ്രായം പറഞ്ഞത്.
അടുത്ത പേജില്‍ വായിക്കുക ‘സുകേഷിനെ തിരിച്ച് വിളിക്കാന്‍ ജഡ്ജുമാരുടെ പാട്ട്!’
WEBDUNIA|
Last Modified ശനി, 31 മാര്‍ച്ച് 2012 (14:18 IST)
(ചിത്രങ്ങള്‍ക്ക് കടപ്പാട് - യൂട്യൂബില്‍ ഏഷ്യാനെറ്റ് അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകള്‍)