കുളിമുറിയുടെ ചുവരിൽ തലയിടിച്ച് പൊട്ടിച്ചു, പരുക്കുകളോടെ ശ്രീശാന്ത് ആശുപത്രിയിൽ

കുളിമുറിയുടെ ചുവരിൽ തലയിടിച്ച് പൊട്ടിച്ചു, പരുക്കുകളോടെ ശ്രീശാന്ത് ആശുപത്രിയിൽ

Rijisha M.| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2018 (10:16 IST)
കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാലിറ്റി ഷോയായ ഹിന്ദി ബിഗ് ബോസിലായിരുന്നു സംഭവം നടന്നത്. ഷോയുടെ സംഘാടകർ തന്നെയാണ് ശ്രീശാന്തിനെ ആശുപത്രിയിലെത്തിച്ചത്.

സംഘാടകരാണ് ശ്രീശാന്ത് സ്വയം കുളിമുറിയുടെ ചുമരില്‍ തലയടിച്ച് പൊട്ടിച്ചതാണെന്ന കാര്യം അറിയിച്ചിരിക്കുന്നത്. സുരഭി റാണയെന്ന ബിഗ് ബോസിലെ മല്‍സരാര്‍ഥി ശ്രീശാന്ത് അധിക്ഷേപിച്ച് സംസാരിച്ചിരിക്കുന്നു. ഇതിനെ തുടര്‍ന്ന് അവതാരകനായ സല്‍മാന്‍ ഖാന്‍ ശ്രീശാന്തിനെ ശാസിക്കുകയുണ്ടായി.

ഇതില്‍ മനംനൊന്ത് താരം കുളിമുറിയില്‍ കയറി കരയുകയും തുടര്‍ന്ന് ചുമരില്‍ തലയടിച്ച് പൊട്ടിക്കുകയുമായിരുന്നെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. അതേസമയം ഇപ്പോള്‍ താരത്തിന് പേടിക്കാന്‍ ഒന്നുമില്ലെന്ന് ഭാര്യ ഭുവനേശ്വരി ട്വിറ്ററിലൂടെ അറിയിച്ചു.
ശ്രീശാന്ത് ഇപ്പോള്‍ തിരിച്ചെത്തിയെന്ന് സംഘാടകര്‍ അറിയിച്ചതായും
അവർ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :