‘നടി കുളിക്കാൻ കയറും, പിന്നെ കാണുന്നത് മറ്റേതെങ്കിലും അശ്ലീല ചിത്രത്തിലെ രംഗങ്ങളാകും‘- മലയാളി നടിമാരെ തമിഴ് സിനിമ മോശക്കാരാക്കിയ കഥ!

അപർണ| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (11:06 IST)
മി ടൂ കാമ്പയിനുകൾ സജീവമായത് ഈ അടുത്ത കാലത്താണ്. ആ‍ശ ശരത്, പ്രഥ്വിരാജ് എന്നിവർ ഒന്നിച്ച പാവട എന്ന ചിത്രം ഹിറ്റായിരുന്നു. സിനിമയിലേക്ക് ആഗ്രഹിച്ചെത്തുന്ന പലരുടെയും ജീവിതം നശിക്കപ്പെട്ടിട്ടുണ്ട്. അത്തരമൊരു കഥയായിരുന്നു പറഞ്ഞത്.

അന്ന് സിനിമയിൽ നായികയ്ക്ക് പകരം ബിറ്റ് ചേർത്ത് അവരെ നാടുകടത്തിയ അവസ്ഥ സിനിമയിലൂടെ പറഞ്ഞ ബിബിൻ എന്ന തിരക്കഥാകൃത്ത് പറയുകയാണ്.

“പണ്ട് മലയാള സിനിമകൾ തമിഴിലേക്കു മൊഴിമാറ്റം ചെയ്യുമ്പോൾ അതിൽ ബിറ്റ് ചേർക്കുന്ന പതിവുണ്ടായിരുന്നു. സിനിമയിൽ ഇല്ലാത്ത അശ്ലീല ദൃശ്യങ്ങളാണ് ഇത്തരത്തിൽ കൂട്ടിച്ചേർക്കാറുള്ളത്. ആ സിനിമയിൽ അഭിനയിക്കുന്ന നടിമാരുടെ പോലും ആകില്ല ആ ദൃശ്യങ്ങൾ‘.

‘ഒരു നടി കുളിക്കാൻ കയറുന്ന രംഗം ഉണ്ടെങ്കിൽ അവർ കുളിമുറിയിൽ കയറി വാതിലടച്ചാൽ പിന്നെ കാണിയ്ക്കുന്നത് മറ്റേതെങ്കിലും അശ്ലീല ചിത്രത്തിലെ രംഗങ്ങളാകും. പറ്റുന്ന സ്ഥലങ്ങളിലെല്ലാം ഇതുപോലെ ബിറ്റുകൾ ചേർക്കും. ഈ ചിത്രങ്ങളിൽ അഭിനയിച്ച നടിമാർ സഞ്ചരിക്കുമ്പോൾ തമിഴ്നാട്ടിലെ ചിലരൊക്കെ വേറൊരു തരത്തിലാണ് ഇവരെ നോക്കുക. ചിലപ്പോൾ നടിമാർ ഇത് അറിയുകപോലും ഉണ്ടാകില്ല.’- ബിബിൻ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :