'ഇത്രയും മത്സരിച്ച് കപ്പ് തനിക്ക് വേണ്ട'; ഒമറിന്റെ ബിഗ് ബോസ് വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 11 മെയ് 2023 (10:18 IST)
ബിഗ് ബോസ് ഹൗസില്‍ പുറത്തുപോയ ഒമര്‍ ലുലു വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തിയത് കപ്പ് മോഹിച്ചല്ല എന്ന് സംവിധായകന്‍.

ഇത്രയും മത്സരിച്ച് കപ്പ് തനിക്ക് വേണ്ടെന്ന് വിചാരിച്ചു എന്നാണ് ഒമര്‍ ലുലു പറയുന്നത്. അതിനുള്ള കാരണവും സംവിധായകന്‍ തന്നെ പറയുന്നു.

ഇപ്പോള്‍ ഒരു സിനിമ വിജയിക്കുമ്പോള്‍ നമ്മള്‍ ആരെയും പരാജയപ്പെടുത്തുന്നില്ലല്ലോ. ഈ പതിനേഴ് പേരെയും പരാജയപ്പെടുത്തുമ്പോള്‍ നമുക്ക് ആ നെഗറ്റീവിറ്റി കിട്ടും. എന്റെ വിശ്വാസമതാണ്. ആദ്യം നമ്മളെ എല്ലാവരും അഭിനന്ദിച്ച് കയ്യടിച്ചാലും പിന്നീട് അവസരം വരുമ്പോള്‍ തിരിച്ചുതരും എന്നതാണ് അവിടത്തെ രീതിയെന്നും ഒമര്‍ ലുലു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :