Bigg Boss Season 5: 'ആരാ ?ഗതിയില്ലാത്തവള്‍'; അഖിലിനോട് ശോഭ, ഒടുവില്‍ ക്ഷമ ചോദിക്കല്‍
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 10 മെയ് 2023 (10:52 IST)
ശോഭ വിശ്വനാഥും അഖില്‍ മാരാരും തര്‍ക്കങ്ങള്‍ ബിഗ് ബോസ് വീട്ടിലെ പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു.മിഷന്‍ എക്‌സ് എന്നാല്‍ ടാസ്‌കുമായി ബന്ധപ്പെട്ട താഴിനുള്ളില്‍ മാവ് കുഴച്ച് വെച്ചതാണ് പുതിയ തര്‍ക്കത്തിന് കാരണം.
'ഇവളെ പോലെ ?ഗതിയില്ലാത്തവള്‍ക്കൊപ്പം കളിക്കാന്‍ ഞാനില്ല'എന്ന് അഖില്‍ മാരാര്‍ ഷിജുവിനോട് പറഞ്ഞത് ശോഭയെ പ്രകോപിപ്പിച്ചു.'ആരാ ?ഗതിയില്ലാത്തവള്‍. ചെറ്റ വര്‍ത്തമാനം പറയരുത് ചെറ്റേ' എന്ന് പറഞ്ഞുകൊണ്ട് അഖിലിന് നേരെ ശോഭ തിരിയുന്നതും കാണാനായി. പലതവണ ഇത് ശോഭ ആവര്‍ത്തിച്ചപ്പോള്‍,റെനീഷ ശോഭയോട് ചൂടാവുകയും തെറിവിളിക്കരുതെന്ന് പറയുകയും ചെയ്തു. പിന്നെ കണ്ടത് ഇരുവര്‍ക്കും ഇടയിലുമുള്ള തര്‍ക്കം ആയിരുന്നു. തെറിവിളിച്ചെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്ന് ശോഭ പിന്നീട് പറഞ്ഞു. ഇതോടെ തര്‍ക്കം അവസാനിച്ചു.