Bigg Boss Malayalam: 'ആരെയും വേദനിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല'; ബിഗ് ബോസിനോട് ക്ഷമ ചോദിച്ച് ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 മെയ് 2023 (09:08 IST)
മിസ്റ്റര്‍ എക്‌സ് എന്ന പേരിട്ടിരിക്കുന്ന വീക്കിലി ടാസ്‌ക്കിനിടെ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. സ്വാര്‍ത്ഥരായ ശാസ്ത്രജ്ഞന്മാരായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ആല്‍ഫ, ബീറ്റ എന്നിങ്ങനെയുള്ള രണ്ട് ടീമായി മത്സരാര്‍ത്ഥികള്‍ മാറണം.
 
റെനീഷ, അഞ്ജൂസ്, സാഗര്‍, അനിയന്‍, നാദിറ, ജുനൈസ്, സെറീന തുടങ്ങിയ മത്സരാര്‍ത്ഥികള്‍ ആയിരുന്നു ആല്‍ഫ ടീമില്‍ ഉണ്ടായിരുന്നത്. ബീറ്റ ടീമില്‍ ആകട്ടെ വിഷ്ണു, ശ്രുതി, ഒമര്‍, ശോഭ, ഷിജു, അഖില്‍ മാരാര്‍, റിനോഷ്, അനു എന്നിവരും.
റോക്കറ്റ് വിജയകരമായി വിശേഷിക്കണമെങ്കില്‍ ആദ്യമായി ശ്രമിക്കുന്ന ബീറ്റ ടീമിന് പവര്‍ സ്റ്റേഷനില്‍ നാല് ഫ്യൂസുകള്‍ കുത്തണം, എന്ത് വില കൊടുത്തും അതിനെ എതിര്‍ക്കുകയാണ് ആല്‍ഫ ടീമിന്റെ ജോലി. ഒരു ഫ്യൂസ് ബീറ്റാ ടീം കുത്തുകയും തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തു.
 
ഒരു ഫ്യൂസ് തട്ടിപ്പറിച്ച് അഞ്ചുസ് ബാത്‌റൂമിന്റെ ഉള്ളിലേക്ക് കയറിയതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. ബീറ്റ ടീം അംഗങ്ങള്‍ ഇത് മനസ്സിലാക്കിയതോടെ ബാത്‌റൂം ഏരിയയില്‍ ടീം അംഗങ്ങള്‍ നിലയുറപ്പിച്ചു. മത്സരം അവസാനിപ്പിക്കാനുള്ള ബസ്സര്‍ മുഴങ്ങാതെ പുറത്തേക്ക് വരില്ലെന്ന് മ
അഞ്ജൂസ് പറയുകയും ചെയ്തു. ഇതിനിടെ ഡോര്‍ ചവിട്ടിയാണ് ബീറ്റ ടീം അംഗം ഒമര്‍ ലുലു ബാത്‌റൂമിനുള്ളിലേക്ക് കടന്നത്.അഞ്ജൂസില്‍ നിന്നും ടീം ബീറ്റ ഫ്യൂസ് കൈക്കലാക്കി.
 
എന്നാല്‍ ഡോര്‍ ചവിട്ടിപ്പൊളിച്ചത്തിനെതിരെ മിഥുന്റെ നേതൃത്വത്തിലുള്ള ആല്‍ഫ ടീം രംഗത്തെത്തി. ഫ്യൂസ് വിളിപ്പിക്കാന്‍ കയറിയതല്ല ബാത്‌റൂം ഉപയോഗിക്കാന്‍ പോയതാണെന്ന് അഞ്ജൂസ് വാദിക്കുകയും ചെയ്തു.
 
താന്‍ തെറ്റുകാരനാണെന്ന് സമ്മതിക്കുന്നുവെന്നും അഞ്ജൂസ് ചെയ്ത തെറ്റിനുള്ള പ്രതികരണമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്ന ഒമര്‍ ലുലു പറഞ്ഞു.ബിഗ് ബോസിനോട് ക്ഷമ ചോദിക്കുന്ന ഒമര്‍ ലുലുവിനെയാണ് പിന്നീട് കണ്ടത്.
 
ഗെയിമിന്റെ ഭാഗമായി ഫ്യൂസുമായി വന്ന ബാത്‌റൂമില്‍ ഒളിച്ചിരിക്കുകയായിരുന്നു. താന്‍ നേരിട്ട് വന്ന് ഡോര്‍ ചവിട്ടി പൊളിച്ചത് അല്ല.അര, മുക്കാല്‍ മണിക്കൂര്‍ നേരം ഇവരെല്ലാം ഡോര്‍ തുറക്കെന്ന് പറഞ്ഞിരുന്നു പക്ഷേ തുറന്നില്ല.അതില്‍ പ്രകോപിതനായ ഞാന്‍ ഡോറിലേക്ക് ചവുട്ടുകയായിരുന്നു. അത് പൊട്ടി. അതിന് ഞാനൊരു വലിയ സോറി പറയുന്നു ബിഗ് ബോസ്. ആരെയും വേദനിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല. ഞാന്‍ അഞ്ജുവിന്റെ അടുത്തും സോറി പറയാന്‍ തയ്യാറാണെന്നും ഒമര്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...