അന്ന് വീണയും രജിതും വണ്ടിയിലിരുന്ന് ഗെയിം പ്ലാൻ നടത്തി; മഞ്ജു പത്രോസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 18 ഫെബ്രുവരി 2020 (13:13 IST)
ബിഗ് ബോസ് സീസൺ 2 വിൽ ഓരോ ദിവസം കഴിയും തോറും അപ്രതീക്ഷിത സംഭവവികാസങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ എലിമിനേഷനിൽ പ്രദീപ് പുറത്തായി. ഇന്നലെ നോമിനേഷന്‍ പ്രക്രിയ നടന്നു. രജിത്ത് കുമാര്‍, ,ജസ്ല, ആര്യ, ഫുക്രു, മഞ്ജു എന്നിവരാണ് ഇത്തവണ നോമിനേഷനിൽ ഉള്ളത്. സൂരജ്, പാഷാണം ഷാജി എന്നിവർ നോമിനേഷനിൽ വന്നതും ഇല്ല.

നോമിഷേന് വീണയേയും രജിതിനേയും ആണ് മഞ്ജു പറഞ്ഞത്. നേരത്തെ മല്‍സരാര്‍ത്ഥികളെ കണ്ണ് പരിശോധനയ്ക്കായി പുറത്തു കൊണ്ടുപോയിരുന്നു. ആശുപത്രിയിലേക്കുളള യാത്രയ്ക്കിടെ വണ്ടിയിലിരുന്ന് രജിത്തും വീണയും ചേര്‍ന്ന് ചില ഗെയിം പ്ലാനുകള്‍ നടത്തിയെന്നും അത് തനിക്ക് ഫെയര്‍പ്ലേ ആയി തോന്നിയില്ലെന്നുമാണ് മഞ്ജു പറഞ്ഞത്.

‘വണ്ടിയില്‍ വെച്ച് ഒരു ഗെയിം പ്ലാനിങ്ങ് നടക്കുകയുണ്ടായി. അത് അവിചാരിതമായി എന്റെ ചെവിയില്‍ വീണതാണ്. വീണ രജിത്ത് സാറിനെ മനോഹരമായിട്ട് ഉപയോഗപ്പെടുത്തി എന്ന് എനിക്ക് ഫീല്‍ ചെയ്തു. കാരണം സാറിനോട് വളരെ പേഴ്‌സണലായിട്ട് ഒരു സംഗതി തനിക്കുണ്ടെന്ന് വീണ നേരത്തെ എന്നോട് പറഞ്ഞിട്ടുണ്ട്. അത് പക്ഷേ താന്‍ ഇവിടുന്ന് പോയതിന് ശേഷമേ പറയൂ എന്നും വീണ പറഞ്ഞിരുന്നു. വണ്ടിയില്‍ നിന്നും ഇറങ്ങുമ്പോ അപ്പോ എല്ലാം പറഞ്ഞത് പോലെ, പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ എന്ന് പറഞ്ഞിട്ട് രണ്ട് പേരും കൂടി ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതാണ്.’ - മഞ്ജു പറഞ്ഞു.

ഏതായാലും ഉറ്റസുഹൃത്തിനെ തന്നെ മഞ്ജു നോമിനേറ്റ് ചെയ്തതോടെ ബന്ധങ്ങൾക്ക് ബിഗ് ബോസ് ഹൌസിനുള്ളിൽ യാതോരു വിലയുമില്ലെന്ന് വ്യക്തമാകുന്നുവെന്ന് ആരാധകരും പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :