വീണ്ടും ക്ഷമ പറഞ്ഞ് ഷെയിന്‍ നിഗം; ബാക്കി പ്രതിഫലം വാങ്ങാതെ ‘വെയില്‍’ പൂര്‍ത്തിയാക്കാം; ജോബി ജോർജിന് കത്തയച്ചു

ബാക്കി നല്‍കാനുള്ള തുക കൈപ്പറ്റാതെ തന്നെ സിനിമ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ കത്തില്‍ പറയുന്നു.

റെയ്‌നാ തോമസ്| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2020 (13:11 IST)
നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ വീണ്ടും ക്ഷമ പറഞ്ഞ് നടന്‍ ഷെയിന്‍ നിഗം. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് ‘വെയില്‍’ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ഷെയിന്‍ കത്തയച്ചു. ബാക്കി നല്‍കാനുള്ള തുക കൈപ്പറ്റാതെ തന്നെ സിനിമ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്ന് ഷെയിന്‍ കത്തില്‍ പറയുന്നു.

24 ലക്ഷം രൂപയാണ് വെയില്‍ സിനിമയില്‍ അഭിനയിക്കുന്നതിന് ഷെയിന്‍ വാങ്ങിയത്. കരാര്‍ പ്രകാരം 40 ലക്ഷം രൂപ നല്‍കണം. എന്നാല്‍ ബാക്കി തരാനുള്ള പണം വേണ്ടെന്നും 24 ലക്ഷത്തിന് തന്നെ സിനിമ പൂര്‍ത്തിയാക്കാമെന്നുമാണ് ഷെയിന്‍ കത്തിലൂടെ അറിയിച്ചത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ജോബി ജോര്‍ജ് പറഞ്ഞു.

വിവാദങ്ങളില്‍പെട്ട് മുടങ്ങി കിടന്നിരുന്ന ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടന്‍ ഷെയിന്‍ നിഗം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.ചിത്രം മാര്‍ച്ചില്‍ തിയ്യേറ്ററില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :