പരസ്പരത്തില്‍ ബാഹുബലിയിലെ എഫക്ട് ഉപയോഗിക്കാന്‍ പറ്റുമോ?- പരിഹസിച്ചവരോട് ഗായത്രി അരുൺ

അപർണ| Last Modified വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (12:23 IST)
പ്രേക്ഷകർ നെഞ്ചേറ്റിയ പരസ്പരം സീരിയൽ അവസാനിച്ചപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. പരസ്പരം സീരിയലിന്റെ പൊട്ടിത്തെറി ക്ലൈമാക്‌സിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രളയമായിരുന്നു. ക്യാപ്‌സൂള്‍ ബോംബെന്ന പുത്തന്‍ സങ്കേതിക വിദ്യയാണ് ഏവരെയും ചിരിപ്പിച്ചത്.

സീരിയലിലെ വിഷ്വല്‍ എഫക്ടിനെയാണ് പലരും ട്രോളിയത്. ഇപ്പോഴിതാ മനോരമയുമായുള്ള അഭിമുഖത്തില്‍ അതിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് ഗായത്രി അരുണ്‍.

‘ചില പരിഹാസങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. അതിലെ ഗ്രാഫിക് സീക്വന്‍സ് എല്ലാം ഗ്രീന്‍ മാറ്റില്‍ ചെയ്യുന്നതാണ്. ഈ ഗ്രീന്‍ മാറ്റ് എന്താണെന്നോ അതെങ്ങനെ ഗ്രാഫിക്സ് ചെയ്യുന്നു എന്നോ അറിയാത്ത ആളുകളാണ് ഇതിനെ ട്രോള്‍ ആയിട്ട് ഇറക്കുന്നത്.

‘ബാഹുബലി സിനിമയില്‍ ഗ്രീന്‍ മാറ്റ് ചെയ്ത പോലെ ഒരിക്കലും പരസ്പരം സീരിയലില്‍ ചെയ്യാന്‍ പറ്റില്ല. കോടികളുടെ വ്യത്യാസമാണ് രണ്ടും തമ്മില്‍ ഉള്ളത്.’ ഗായത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :