ഉപ്പും മുളകില്‍ മുടിയനെ കാണാത്തത് എന്തുകൊണ്ട് ? ശ്രീകണ്ഠന്‍ നായര്‍ക്ക് പറയാനുള്ളത് ഇതാണ് ! വീഡിയോ

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 11 ജൂലൈ 2023 (09:08 IST)
ഫ്‌ലവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും പുതിയ എപ്പിസോഡുകളില്‍ മുടിയനെ(ഋഷി) കാണാത്തത് എന്തുകൊണ്ടാണെന്ന് പ്രേക്ഷകരും ചോദിക്കുകയാണ്. അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിച്ച താരം ഇപ്പോള്‍ ബാംഗ്ലൂരിലാണെന്ന് തരത്തിലാണ് എപ്പിസോഡുകള്‍ ചിത്രീകരിക്കുന്നത്. ഡ്രഗ്‌സ് കേസില്‍ അകപ്പെട്ട രീതിയില്‍ എപ്പിസോഡ് ചിത്രീകരിച്ചെന്നാണ് ഋഷിയുടെ ആരോപണം. തന്റെ അറിവില്ലാതെയാണ് ഇത്തരം ഒരു എപ്പിസോഡ് ചിത്രീകരിച്ചതെന്നും ഉപ്പും മുളകും ടീമില്‍ നിന്ന് വിശ്വസിക്കുന്ന ഒരാളില്‍ നിന്നാണ് താനിത് അറിഞ്ഞതെന്നും ഋഷി പറഞ്ഞിരുന്നു.















A post shared by Yoonus N S (@yoonusmayyannur)

ഫ്‌ലവേഴ്‌സ് ടിവി മേധാവിയായ ശ്രീകണ്ഠന്‍ നായര്‍ ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. 24 ന്യൂസ് ചാനലിലെ മോണിംഗ് പരിപാടിയിലാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :