'എടാ... പരട്ട രഘു, ബിഗ് ബോസിനുള്ളിൽ നീ ചെയ്ത ചെറ്റത്തരങ്ങൾ മുഴുവൻ ഗെയിം ആണെന്ന് പറഞ്ഞ് രക്ഷപെടല്ലേ' - രഘുവിനെതിരെ വീണ്ടും ദയ അശ്വതി

അനു മുരളി| Last Modified വെള്ളി, 27 മാര്‍ച്ച് 2020 (12:40 IST)
കൊവിഡ് 19 ലോകമെങ്ങും പടർന്നു പിടിച്ചതിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ അടുത്തിടെയാണ് നിർമാതാക്കൾ അവസാനിപ്പിച്ചത്. 75 ല്‍ എത്തി നില്‍ക്കവെയായിരുന്നു ബിഗ് ബോസ് അവസാനിപ്പിച്ചത്. ഹൗസിനു പുറത്തെത്തിയിട്ടും ഗെയിം മറക്കാൻ ദയ അശ്വതി ഇനിയും തയ്യാറായിട്ടില്ല.

രഘുവുമായി വഴക്കിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ദയ അശ്വതി. രഘുവിനെതിരെ വളരെ രൂക്ഷമായിട്ടാണ് ദയ പ്രതികരിക്കുന്നത്. 'എടാ പരട്ട രഘു നീ മാഷിനെ എനിക്ക് വെറുപ്പാണ് എന്നു പറഞ്ഞ് ആ മഞ്ഞ ട്ടീ ഷർട്ട് കുപ്പത്തൊട്ടിയിൽ ഊരി കളഞ്ഞത് ഏതു ഗെയിമിന്റെ ഭാഗമാണ് എന്ന് മനസ്സിലായില്ല, ആ ടീ ഷർട്ട് ഞാൻ എടുത്തു വെച്ചതിന് എന്നെ നീ കളിയാത് ചിലറയൊന്നും അല്ല, നുണ പറയുന്നത് കൊള്ളാം പക്ഷെ വിശ്വസിക്കാൻ പറ്റുന്ന നുണ പറയണം'

ബിഗ് ബോസ്ഹൗസിനുള്ളിൽ നീ നടത്തുന്ന ചെറ്റത്തരങ്ങൾ മുഴുവൻ ഗെയിം ആണെന്ന് പറഞ്ഞ് സ്വയം തടി രക്ഷപെടുത്തല്ലേ, ഞാൻ കണ്ടതിൽ വെച്ച് കുഴിമടിയൻ ആ വീട്ടിൽ നീ മാത്രമാണ്, പെണ്ണുങ്ങളടെ കൂടെയല്ലാതെ നീ ഇരിക്കുന്ന ഒരു സീന്‍ പോലും ജനങ്ങൾ കണ്ടിട്ടുണ്ടാവില്ല, നീയുമായി വഴക്കു കൂടത്ത ആണുങ്ങൾ ആ വീട്ടിൽ ഉണ്ടാവില്ല 100 % ഉറപ്പാണ് ,നിന്റെ ശകുനി സ്വഭാവത്തിന് എന്നെ മാത്രം കിട്ടിയില്ല അതു തന്നെ കാര്യം, ഇതായിരുന്നു ദയയുടെ കുറിപ്പ്. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അതേസമയം, കൊറോണപ്പേടിയിൽ ലോകം മുഴുവൻ നിൽക്കുമ്പോഴും ഇത്തരം പോസ്റ്റുകൾ ഇടാൻ ദയയ്ക്ക് എങ്ങനെ സാധിക്കുന്നുവെന്നും നിരവധി പേർ ചോദിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :