വെബ്‌ദുനിയ ലേഖകൻ|
Last Modified വെള്ളി, 17 ജനുവരി 2020 (12:30 IST)
മുംബൈ: ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാലും ധോണി ഇനി ഇന്ത്യക്കുവേണ്ടി
കളിയ്ക്കാൻ സാധ്യതയില്ല എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർബജൻ സിംഗ്. ധോണിയെ ബിസിസിഐ കരാറിൽനിന്നും ഒഴിവാക്കിയതിൽ പ്രതികരിക്കുകയായിരുന്നു. അദ്ദേഹം. ധോണി ഇനിയും ഇന്ത്യൻ ടീമിനുവേണ്ടി കളിക്കും എന്ന് തോന്നുന്നില്ല. 2019 ലോകകപ്പ് വരെ കളിച്ചാൽ മതി എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം എങ്കിൽ അതുണ്ടാകില്ല.
ചെന്നൈ സൂപ്പർകിംഗ്സിൽ ധോണിക്ക് മികച്ച ഒരു സീസണായിരിക്കു എന്ന ആത്മവിശ്വാസം ഉണ്ട് എന്നും ഹർബജൻ സിങ് പറഞ്ഞു. ദേശീയ ടീമിൽനിന്നും വിട്ടുനിക്കുകയാണെങ്കിലും ധോണി പരിശീലനം അരംഭിച്ചിട്ടുണ്ട്. റാഞ്ചിയിൽ രഞ്ജി ട്രോഫി ക്രിക്കറ്റ് താരങ്ങൾക്കൊപ്പം ബാറ്റിങ് പരിശീലനം ഉൾപ്പടെ താരം നടത്തുന്നുണ്ട്. ഐപിഎൽ സീസണ് വേണ്ടിയാണ് പരിശീലനം എന്നാണ് സൂചന.
2019ലെ ഏകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ക്രികറ്റിൽ നിന്നും കുറച്ചുകാലം അവധിയെടുത്ത താരം സൈനിക സേവനത്തിന് പോയിരുന്നു. എന്നൽ പിന്നീട് നടന്ന പരമ്പരകളിലും ധോണി ഉൾപ്പെടാതെ വന്നതോടെ വിരമിക്കൾ അഭ്യൂഹങ്ങളും പ്രചരിക്കാൻ തുടങ്ങി. ഇതിനിടെയാണ് ബിസിസിഐ വാർഷിക കരാളിൽനിന്നും ധോണിയെ ഒഴിവാക്കിയത്.