അഞ്ജലി വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പേളി?

അഞ്ജലി വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് പേളി?

Rijisha M.| Last Modified തിങ്കള്‍, 30 ജൂലൈ 2018 (14:02 IST)
പതിനാറ് മത്സരാർത്ഥികളുമായി ആരംഭിച്ച താരയുദ്ധം ബിഗ് ബോസിൽ ഇതുവരെയായി ആറ് മത്സരാർത്ഥികൾ പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ എലിമിനേഷനിൽ പ്രേക്ഷകരെയെല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ശ്വേതയെ പുറത്താക്കിയത്. അങ്ങനെ രഞ്ജിനിയും ശ്വേതയും തമ്മിലുള്ള ആ മത്സരത്തിൽ രഞ്ജിനി വിജയിച്ചു.

ഓരോ ദിവസം കഴിയുന്തോറും ബിഗ് ബോസ് മത്സരം ശക്തിപ്രാപിച്ച് വരികയാണ്. എന്നാൽ ഇപ്പോൾ ശ്വേത പുറത്തായപ്പോൾ ബിഗ് ബോസ് ഫാമിലിയിലെ പുതിയ അംഗമായി എത്തിയിരിക്കുന്നത് ആണ്. ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയമായി മാറിയ അഞ്ജലി മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പേരന്‍പില്‍ അഭിനയിച്ചിരുന്നു.

എന്നാൽ അഞ്ജലി വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് പേളി മാണിയായിരുന്നു. ബിഗ് ബോസിൽ അഞ്ജലി അമീർ മറ്റ് അംഗങ്ങൾക്ക് സ്വയം പരിചയപ്പെടുത്തുകയായിരുന്നു. ആ റൗണ്ടിൽ ഷിയാസിനെക്കുറിച്ച് എന്തോ ചോദിച്ചപ്പോൾ അഞ്ജലി നൽകിയ മറുപടിയിലാണ് പേളി എഴുന്നേറ്റിരുന്ന് തുള്ളിച്ചാടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :