'ഒന്നു പോ തള്ളേ’ - വീണയെ തേച്ചൊട്ടിച്ച് അഭിരാമിയും അമൃതയും

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 5 മാര്‍ച്ച് 2020 (14:08 IST)
പോ കൊച്ചേ എന്ന രജിതിന്റെ നാടകത്തിനു ശേഷം അഭിരാമിയും അമൃതയും അവതരിപ്പിക്കുന്ന പുതിയ നാടകം- പോ തള്ളേ!. ബിഗ് ബോസ് വീഡിയോകൾക്ക് താഴെ ആരാധകർ കുറിച്ച കമന്റാണിത്. വീണയും അഭിരാമിയും അമൃതയും നേർക്കുനേർ പോരടിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ പോകുന്നത്.

ഇന്നത്തെ പ്രൊമോയിലാണ് സംഭവം. അമൃതയും അഭിരാമിയും ഹൌസിനുള്ളിൽ വന്നത് മുതൽ വീണയ്ക്ക് അവരോട് വലിയ താൽപ്പര്യം ഇല്ല. രജിതിന്റെ ഇരുവരും ചേരുക കൂടി ചെയ്തതോടെ സഹോദരിമാരെ കുറിച്ച് അത്ര നല്ലതൊന്നും പറയാറുമില്ല. കഴിഞ്ഞ ദിവസം അമൃതയുടെ കൈയ്യിൽ നിന്നും വീണയ്ക്ക് കണക്കിനു കിട്ടിയിരുന്നു.

അമൃത എല്ലാം നെഗറ്റീവ് ആയിട്ടാണ് എടുക്കുന്നതെന്നായിരുന്നു വീണ പറഞ്ഞത്. ഇതിന്, നെഗറ്റീവ് ആളുകളെ കാണുമ്പോൾ എനിക്ക് നെഗറ്റീവ് വൈബ് ഉണ്ടാകുന്നത് എന്ന് തുറന്നടിച്ച പോലെ സംസാരിക്കുകയായിരുന്നു. ഇത് വീണയ്ക്ക് ഇഷ്ടപ്പെടാതിരിക്കുകയും ഇതേതുടർന്ന് വീണ ആര്യയോട് പരാതി പറഞ്ഞ് കരയുകയും ചെയ്തിരുന്നു. ഇന്നത്തെ എപ്പിസോഡിനായുള്ള വെയിറ്റിംഗിലാണ് പ്രേക്ഷകർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :