ആര്യ ഫേക്ക് ആണെന്ന് തുറന്നടിച്ചു, നെഗറ്റീവ് ആളുകളെ കാണുമ്പോൾ നെഗറ്റീവ് എനർജി വരുമെന്ന് വീണയോട് അമൃത; സഹോദരിമാർക്ക് വമ്പൻ സ്വീകരണം

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 4 മാര്‍ച്ച് 2020 (15:37 IST)
സഹോദരിമാർ ആയ അമൃതയും അഭിരാമിയും എത്തിയതോടെ ബിഗ് ബോസ് സീസൺ 2 വേറെ ലെവൽ ആയിരിക്കുകയാണ്. 50 ദിവസം ബിഗ് ബോസ് ഹൌസ് അടക്കി വാണിരുന്ന ആര്യ, വീണ, ഫുക്രു, ഷാജി എന്നിവർക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇരുവരുടേയും വരവ്.

തങ്ങളുടെ ഗ്യാങിലേക്ക് കൂട്ടാമെന്ന അവരുടെ പ്ലാൻ ആദ്യദിവസം തന്നെ പൊളിഞ്ഞു. കൂടെ കൂടിയില്ലെന്ന് മാത്രമല്ല, അവരുടെ ഏറ്റവും വലിയ ശത്രുവായ രജിത് കുമാറിനൊപ്പമായിരുന്നു സഹോദരിമാർ നിന്നത്. അമൃതയ്ക്കും അഭിരാമിക്കും മുന്നിൽ പൂച്ചക്കുഞ്ഞിനെ പോലെ എല്ലാം കേട്ട് തലകുലുക്കുന്ന, ആടിതിമിർക്കുന്ന രജിതിനെയായിരുന്നു പ്രേക്ഷകർ കണ്ടത്. അതുവരെ കണ്ടിട്ടില്ലാത്ത പുതിയമുഖമായിരുന്നു അത്.

ഏതായാലും സഹോദരിമാരുടെ വരവ് രജിത് കുമാറിനു ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, അത് വീണയുടേയും ആര്യയുടെയും ഉറക്കം കെടുത്തുന്നതായിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നടന്ന സംഭവങ്ങൾ ആണ് സഹോദരിമാർക്ക് ഇപ്പോൾ കൈയ്യടി ലഭിക്കാൻ കാരണമായിരിക്കുന്നത്.

ആര്യയും ഷാജിയും ഫേക്ക് ആണ് എന്ന് ബിഗ് ബോസിൽ ആദ്യമായി പബ്ലിക്കായി വിളിച്ചു പറഞ്ഞു. ആര്യയെ അമൃതയ്ക്ക് മുൻപരിചയം ഉള്ളതാണ്. പുറത്ത് കണ്ടിട്ടുള്ള അല്ലെന്നും അകത്ത് നിൽക്കുന്ന ആൾ ഫേക്ക് ആണെന്നും മുഖത്തടിച്ച പോലെയാണ് പറഞ്ഞത്.

ഒപ്പം, അമൃതയുമായി തനിക്ക് അടുക്കാനാവുന്നില്ലെന്നും നെഗറ്റീവ് വൈബ് ഫീല്‍ ചെയ്യുന്നുവെന്നും പറഞ്ഞ വീണയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെയുള്ള മറുപടി പറഞ്ഞാണ് അമൃത വീണയുടെ വായ അടപ്പിച്ചത്. ചേച്ചിയെ കാണുമ്പോള്‍ തനിക്കും നെഗറ്റീവാണ് തോന്നുന്നത്. എല്ലാത്തിലും നെഗറ്റീവാണ് ചേച്ചി പറയുന്നതെന്നായിരുന്നു വീണയ്ക്ക് അമൃത നൽകിയ മറുപടി.

ഏതായാലും ആര്യയോടും വീണയോടും മുഖത്ത് നോക്കി പേടിയില്ലാതെ അവരെ കുറിച്ചുള്ള സത്യങ്ങൾ തുറന്നു പറയാൻ സഹോദരിമാർ കാണിച്ച ചങ്കൂറ്റത്തെ സോഷ്യൽ മീഡിയ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :