അമ്മയ്ക്കും അച്ഛനുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു; സൂരജിനു നേരെ അസഭ്യവർഷവുമായി രജിതിന്റെ ഫാൻസ്, വൃത്തികെട്ട രീതിയെന്ന് സോഷ്യൽ മീഡിയ

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 4 മാര്‍ച്ച് 2020 (11:55 IST)
ബിഗ് ബോസിൽ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്ച പുറത്തായത് ആർ ജെ സൂരജും ജസ്‌ല മാടശേരിയും ആണ്. ബിഗ് ബോസ് ഹൌസിലെ വിശേഷങ്ങൾ സൂരജ് സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. അച്ഛനേയും അമ്മയേയും ഖത്തറിലേക്ക് കൊണ്ടുപോകാൻ സാധിച്ചതും സന്തോഷത്തോടെയാണ് സൂരജ് അറിയിച്ചത്.

എന്നാൽ, അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രത്തിൽ പോലും വളരെ മോശം കമന്റുകളാണ് എന്ന മത്സരാർത്ഥിയുടെ ആരാധകർ നൽകുന്നത്. സ്ത്രീകളോട് ബഹുമാനമുള്ളയാളാണെന്നും സ്ത്രീ അമ്മയാണ് പെങ്ങളാണ് എന്നൊക്കെ പറയുന്ന രജിത് കുമാർ അതിനു വിപരീതമായിട്ടാണ് ഹൌസിനുള്ളിൽ പലപ്പോഴും പെരുമാറിയിട്ടുള്ളത്.

അതേനിലവാരം തന്നെയാണ് അദ്ദേഹത്തിന്റെ ഫാൻസും ഇപ്പോൾ പെരുമാറുന്നത്. ഹൌസിനുള്ളിൽ രജിതിനെ പിന്തുണയ്ക്കാത്ത എല്ലാവരേയും തെരഞ്ഞുപിടിച്ച് അവരുടെ കുടുംബത്തെ വരെ താറടിച്ച് കാണിക്കാൻ ഈ രജിതിന്റെ ഫാൻസിനു യാതോരു മടിയുമില്ല. തങ്ങളുടെ ആരാധന പുരുഷനു വേണ്ടി എന്തും ചെയ്യാൻ ഇക്കൂട്ടർ തയ്യാറായിരിക്കുകയാണെന്ന് വേണം പറയാൻ.

നേരത്തേ, ഹൌസിനുള്ളിൽ നിന്നും പുറത്തായ മഞ്ജുവിനും അവരുടെ കുടുംബത്തിനും നേരെ വളരെ വൃത്തികെട്ട കമന്റുകളും പോസ്റ്ററുകളും ട്രോളുകളുമായിരുന്നു ഇക്കൂട്ടർ നടത്തിയത്. ഫുക്രുവിനേയും മഞ്ജുവിനേയും സദാചാര കണ്ണുകളോടെ ആദ്യം കണ്ടത് ഹൌസിനുള്ളിലെ രജിത് കുമാർ തന്നെയാണ്. അതേ സദാചാര ദുഷിച്ച ചിന്താഗതിയോടെ തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകരും മഞ്ജുവിനേയും ഫുക്രുവിനേയും കാണുന്നതും.

ഇതിനുപിന്നാലെ, വീണയുടെ ഭർത്താവിനും കുട്ടിക്കും നേരേയും അസഭ്യവർഷവുമായി ഇവർ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വീണയുടെ ഭർത്താവ് പ്രതികരിച്ചിരുന്നു. രജിത് കുമാറിന്റെ ഫാൻസ് വെട്ടുകിളി കൂട്ടാൻ നല്ലത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പവനെ കുറിച്ച് മാത്രമാണ്. രജിതിനെ എതിർക്കുന്ന എല്ലാവരേയും തെറിവിളിച്ച് നിശബ്ദരാക്കുക എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം. വിവരമില്ലായ്മയുടെ അങ്ങേയറ്റമാണ് അയാളുടെ ഫാൻസ് എന്നത് സോഷ്യൽ മീഡിയ പറയുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :