കട്ട വില്ലനിസം, ബോസിനോട് മുട്ടാൻ പ്രതാപ വർമ; ഷൈലോക്ക് ഒരു കലക്ക് കലക്കും!

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 13 ജനുവരി 2020 (16:25 IST)
മമ്മൂട്ടി-അജയ് വാസുദേവ് കൂട്ടുകെട്ടില്‍ ഒരുങ്ങി റിലീസിന് തയ്യാറാ‍യ ഷൈലോക്കിൽ ആണ് മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ ഷാജോണിന്റെ ക്യാരക്ടര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രതാപ വര്‍മ്മ എന്ന കഥാപാത്രത്തെയാണ് ഷാജോണ്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഷൈലോക്കിലെ കഥാപാത്രത്തിനായി തന്നെ സെലക്ട് ചെയ്തത് മമ്മൂട്ടിയാണെന്നു ഷാജോണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതാപ വർമയെന്ന കഥാപാത്രത്തിനായി തിരക്കഥാകൃത്തുക്കൾ 4 പേരുടെ പേര് പറഞ്ഞിട്ടും സമ്മതിക്കാതിരുന്ന മമ്മൂട്ടി കലാഭവൻ ഷാജോണിന്റെ പേര് നിർദേശിച്ചപ്പോൾ ഓകെ എന്ന് പറയുകയായിരുന്നുവെന്ന് ഷാജോൺ തന്നെ വ്യക്തമാക്കിയിരുന്നു.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന മൂന്നാമത് ചിത്രമാണ് ഷൈലോക്ക്. ചിത്രം ഈ മാസം 23 ന് തിയേറ്ററുകളിലെത്തും. പലിശക്കാരനായിട്ടാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :