ഷൈലോക്കിന്റെ തമിഴ്, കുബേരൻ ടീസർ എത്തി !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 15 ജനുവരി 2020 (12:28 IST)
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്കിന്റെ തമിഴ് പതിപ്പ് കുബേരന്റെ ടീസർ പുറത്തുവിട്ട് അണീയറ പ്രവർത്തകർ ചിത്രത്തിൽ മമ്മൂട്ടുയുടെ ലുക്ക് പുറത്തുവന്നതോടെ തന്നെ ഷൈലോക്ക് വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. രണ്ട് ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടി ആരാധകർക്കുള്ള ഒരു മാസ് ദൃശ്യവിരുന്ന് തന്നെയായിരിക്കും ഷൈലോക്ക്. തമിഴ് താരം രാജ് കിരണും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജാധിരാജ, മസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാദുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഷൈലോക്ക്. ഒരു പലിശക്കാരനായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. ദ് മണി ലെൻഡർ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ തന്നെ.

മീന നായികയായി എത്തുന്നു. കലാഭവൻ ഷാജോൺ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാഗതരായ അനീഷ് ഹമീദും ബിപിൻ മോഹനും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :