ഷാനവാസിനു നീതി ലഭിക്കുമോ? ഇന്ദ്രനെ ഇല്ലാതാക്കിയ ചതിയൻ ആദിത്യനോ?

സീതയിൽ നിന്നും ഷാനവാസിനെ പുറത്താക്കിയതിനു പിന്നിൽ ആദിത്യൻ?!

Last Modified ബുധന്‍, 30 ജനുവരി 2019 (15:41 IST)
സീതയെന്ന പ്രേക്ഷകരുടെ ഇഷ്ട സീരിയൽ ആയിരുന്നു. എന്നാൽ, നായകനായ ഇന്ദ്രൻ കൊല്ലപ്പെട്ടതോടെ സീരിയലിന്റെ ഗതി ശരിയല്ലെന്ന ഒരു ആരോപണം ഉയർന്നിരുന്നു. ഇതിനിടയിൽ ജാനകിയുടെ ഭർത്താവായ അനിരുദ്ധന്റെ പുതിയ മുഖമാണ് പ്രേക്ഷകർ കാണാൻ പോകുന്നത്. മറ്റാർക്കും അറിയാത്ത ഒരു ഭൂതകാലവും ചതിയന്റെ രൂപവും അനിരുദ്ധന് ഉണ്ടാക്കി കൊടുത്തിരിക്കുകയാണ് സംവിധായകൻ.

നായകനായ ഇന്ദ്രനെ അവതരിപ്പിച്ചിരുന്നത് ഷാനവാസ് ആയിരുന്നു. എന്നാൽ, പെട്ടന്നാണ് ഇന്ദ്രനെ സംവിധായകൻ കൊലപ്പെടുത്തിയത്. സീരിയലിലെ തന്നെ മറ്റൊരു വ്യക്തി കാരണമാണ് താൻ പുറത്താക്കപ്പെട്ടതെന്ന് ഷാനവാസ് വെളിപ്പെടുത്തിയിരുന്നു.

‘മനസ്സറിയാത്ത കാര്യങ്ങൾക്കു താൻ ക്രൂശിക്കപ്പെടുന്നുവെന്നും. ഒരു വ്യക്തി ഉണ്ടാക്കിയ തെറ്റിദ്ധാരണയുടെ പുറത്താണു താൻ ആ സീരിയലിൽ നിന്നു പുറത്തായതെന്നുമായിരുന്നു ഷാനവാസ് പറഞ്ഞത്. തന്നെ മനഃപൂർവ്വം ഉപദ്രവിക്കാൻ പോന്ന പിടിപാടുള്ള വ്യക്തിയാണയാൾ എന്നായിരുന്നു ഷാനവാസ് പറയുന്നത്.

ഇപ്പോഴിതാ, ഷാനവാസിനെ സീരിയലിൽ നിന്നും പുറത്താക്കിയതിനു പിന്നിൽ അനിരുദ്ധനായി എത്തുന്ന ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ. ആദിത്യന്റെ ഇടപെടൽ മൂലമാണ് സംവിധായകൻ ഷാനവാസിനെ പുറത്താക്കിയതെന്നാണ് റിപ്പോർട്ട്.

ഷാനവാസിനെ പറ്റി മോശം ഇം‌പ്രഷൻ ഇൻഡസ്ട്രിയിൽ മുഴുവൻ പരത്തി താരത്തിന്റെ ചാൻസുകൾ ഇല്ലാതാക്കുക മാത്രമാണ് ആദിത്യന്റെ ലക്ഷ്യമെന്ന് ഫാൻസും പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :