ഇന്ദ്രനെ ചതിച്ചത് അനിരുദ്ധൻ ?! കാരണം സീത?

Last Modified തിങ്കള്‍, 28 ജനുവരി 2019 (15:56 IST)
സീതയെന്ന സീരിയൽ പ്രേക്ഷകരുടെ ഇഷ്ട സീരിയൽ ആയിരുന്നു. എന്നാൽ, നായകനായ കൊല്ലപ്പെട്ടതോടെ സീരിയലിന്റെ ഗതി ശരിയല്ലെന്ന ഒരു ആരോപണം ഉയർന്നിരുന്നു. ഇതിനിടയിൽ ജഡായു ധർമനെന്ന കഥാപാത്രം സീതയുടെ അന്ത്യം കാണാനെത്തിയിരിക്കുകയാണ്.

എന്നാൽ, ജഡായുവിനേക്കാൾ മറ്റൊരു വില്ലൻ സീരിയലിലുണ്ട് എന്ന് ഇപ്പോഴാണ് പുറത്തുവരുന്നത്. ജാനകിയുടെ ഭർത്താവായ അനിരുദ്ധന്റെ പുതിയ മുഖമാണ് പ്രേക്ഷകർ കാണാൻ പോകുന്നത്. മറ്റാർക്കും അറിയാത്ത ഒരു ഭൂതകാലവും ചതിയന്റെ രൂപവും അനിരുദ്ധന് ഉണ്ടാക്കി കൊടുത്തിരിക്കുകയാണ് സംവിധായകൻ.

ഇന്ദ്രനെ കൊന്നതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ‘വില്ലൻ’ അനിരുദ്ധനാണെന്നാണ് സൂചന. നേരത്തേ ജാനകിയുടേയും ഇന്ദ്രന്റേയും വിവാഹം നിശ്ചയിക്കുകയും എന്നാൽ പിന്നീട് ഇത് മുടങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ പകപോക്കലാണോ അനിരുദ്ധന്റേതെന്ന സംശയവും ഉണ്ട്. പക്ഷേ, ഇന്ദ്രനുമായി അനിരുദ്ധന് മറ്റാർക്കും അറിയാത്ത ചില ഇടപാടുകൾ ഉണ്ടായിരുന്നുവെന്നാണ് പുതിയ സൂചന. ഏതായാലും വരും എപ്പിസോഡുകൾ സംഘർഷഭരിതമാകുമെന്ന് ഉറപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :