Last Modified ബുധന്‍, 26 ജൂണ്‍ 2019 (11:17 IST)
ആനയുടെ പ്രതിമയുടെ അടിയിലൂടെ നൂണ്ട് പോകുന്നത് ചില ഇടങ്ങളില്‍ ഒരു ആരാധന രീതിയാണ്. എന്നാൽ അത്തരത്തിൽ ഒരു ആരാധന നടത്തുമ്പോള്‍ വീട്ടമ്മയ്ക്ക് സംഭവിച്ചതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. ഗുജറാത്തിലെ ഒരു ക്ഷേത്രത്തിലാണ് സംഭവം എന്നാണ് വീഡിയോ വാര്‍ത്ത നല്കിയ ദേശീയ മാധ്യമങ്ങള്‍ പറയുന്നത്.
ഒരു ചെറിയ ആനയുടെ പ്രതിമയുടെ അടിയിലൂടെയാണ് സ്ത്രീ കടന്നു പോകുവാൻ ശ്രമിച്ചത്. എന്നാൽ പ്രതിമയുടെ വലിപ്പം കുറവായതിനാൽ ഈ സ്ത്രീ അതിന്റെ ഇടയിൽ കുടുങ്ങി പോകുകയായിരുന്നു.
ഒരു വിധത്തിലും അനങ്ങുവാൻ സാധിക്കാതെ കിടന്ന ഇവരെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് ഏറെ പണിപ്പെട്ട് വലിച്ച് മറുവശത്തെത്തിക്കുകയായിരുന്നു. അപ്പോള്‍ വീഡിയോയില്‍ കയ്യടിയും ആഹ്ളാദലും കേള്‍ക്കാം. ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.