അനുബന്ധ വാര്ത്തകള്
- രണ്ടാം നിലയിൽ നിന്നും കുട്ടി താഴേക്ക് വീണു, ചാടി പിടിച്ച് യുവാവ്; ദൈവത്തിന്റെ കരങ്ങളെന്ന് സോഷ്യൽ മീഡിയ: വീഡിയോ
- പറക്കുന്നതിനിടെ ഇസ്രായേൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടമായി, പിന്നീട് സംഭവിച്ചതിങ്ങനെ !
- രാഷ്ട്രീയ തടവുകാർക്ക് ഇളവില്ലെന്ന് നിയമം കൊണ്ടുവന്നത് സർക്കാർ, പക്ഷേ കൊടിസുനിക്കും ഷാഫിക്കും സ്മാർട്ട്ഫോൺ ഉപയോഗിക്കാം, നിയമവും ലംഘിക്കാം
- അഞ്ച് വർഷത്തേക്ക് പരിധിയില്ലാത്ത വാറണ്ടി, വില 12.18 ലക്ഷം മുതൽ, ഞെട്ടിച്ച് എം ജി ഹെക്ടർ
- നയൻതാരയെ 'നയൻതാര' ആക്കിയത് ഞാൻ: വെളിപ്പെടുത്തലുമായി ഷീല
കുഞ്ഞ് താഴേക്ക് പതിക്കുന്നത് കണ്ടതും കൈവിടർത്തി യുവാവ്, വീഡിയോ !
ഇസ്താംബുളിലെ റോഡരികിൽ നിൽക്കുകായായിരുന്ന സാബത് എന്ന യുവാവ് ഒരു ശബ്ദം കേട്ട് മുകളിലേക്ക് നോക്കിയപ്പോൾ പിഞ്ചുകുഞ്ഞ് രണ്ടാം നിലയിൽനിന്നും ജനാലയിലൂടെ താഴേക്ക് പതിക്കുന്നു. സെക്കന്റുകൾക്കുള്ളിൽ തന്നെ സാബത്ത് കുഞ്ഞിനെ സുരക്ഷിതമായി കൈക്കുള്ളിൽ ഒതുക്കി. ഇസ്താംബുളിലെ ഫാറ്റി എന്ന ജില്ലയിലാണ് സംഭവം ഉണ്ടായത്.
ഒരു സെക്കന്റ് മാറിയിരുന്നു എങ്കിൽ ആ കുഞ്ഞിന്റെ ശരീരം നിലത്തുവീണ് ചിതറുമായിരുന്നു. കുഞ്ഞിന്റെ അമ്മ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുഞ്ഞ് ജനാലയിലൂടെ താഴേക്ക് പതിച്ചത്. ദോഹ മുഹമ്മദ് എന്ന രണ്ട് വയസുകാരിയാണ് സാബത്തിന്റെ കൈകളിലൂടെ മരണത്തിന്റെ വായിൽനിന്നും രക്ഷപ്പെട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കൈപ്പിടിയിലൊതുക്കിയ കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ സാബത് താലോലിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നിരവധി പേരാണ് സാബത്തിന്റെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ദോഹയെ രക്ഷിച്ചതിന് മാതാപിതാക്കൾ സാബത്തിന് പാരിതോഷികം നൽകുകയും ചെയ്തു.