ദുബായ് ബസ് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 6.4കോടി ദയാധനം നൽകണം

Last Updated: വ്യാഴം, 27 ജൂണ്‍ 2019 (18:55 IST)
ഏഴു മലയാളികൾ ഉൾപ്പടെ 17 പേരുടെ മരണത്തിന് ഇടയാക്കിയ ദുബായ് ബസപകടിത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 34 ലക്ഷം ദിർഹം (6.4 കോടിയിലധികം ഇന്ത്യൻ രൂപ) ബ്ലഡ് മണിയായി നൽകണം എന്ന് കോടതിയിൽ പ്രോസിക്യൂഷന്റെ ആവശ്യം. അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രോസിക്യൂഷൻ ട്രാഫിക് കോടതിയിൽ അവശ്യം ഉന്നയിച്ചത്.

94 കിലോമീറ്റർ വേഗതയിൽ ബസ് ഓടിച്ചതും. ട്രാഫിക് മുന്നറിയിപ്പ് ബോർഡുകൾ പിന്തുടരാത്തതുമാണ് 17 പേരുടെ മരണത്തിന് ഇടയാക്കിയത് എന്ന് പ്രൊസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഡ്രൈവർ ഏഴു വർഷം തടവ് അനുഭവിക്കുകയും മരിച്ചവരുടേ ആശ്രിതർക്ക് 34 ലക്ഷം ദിർഹം ബ്ലഡ് മണി നൽകുകയും വേണമെന്ന് പ്രോസിക്യൂട്ടർ സലാഹ് ബു ഫറൂഷ അൽ പെലാസി കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.

ജൂൺ ആറിനാണ് ഒമാനിൽനിന്നും ദുബായിലേക്ക് വരികയായിരുന്ന മുവസലാത്ത് ബസ് അൽ റഷീദിയ്യ എക്സിറ്റിലെ ഇരുമ്പ തൂണിലിടിച്ച് അപകടം ഉണ്ടായത്. ബസിന്റെ ഒരു സൈഡിൽ ഇരുന്നവരാണ് മരിച്ചത് 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏഴ് മലയാളികൾ ഉൾപ്പടെ 12 ഇന്ത്യക്കാരും രണ്ട് പകിസ്ഥാനികളും ഒരു ഫിലിപ്പിൻ സ്വദേശിയുമാണ് അപകടത്തിൽ മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :