Last Updated:
വ്യാഴം, 27 ജൂണ്‍ 2019 (17:50 IST)
ടെലികോം മേഖലയെ അമ്പരപ്പിക്കുന്ന സങ്കേതികവിദ്യയുമായി രംഗത്തെത്തുകയാണ് ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോ. നെറ്റ്‌വർക്കുകളുടെയോ വൈഫൈയുടെയോ ബ്ലൂടൂത്തിന്റെയോ സഹായം ഇല്ലാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ ചെയ്യാനാകുന്ന മോഷ്ടാക്ക് ടെക്കനോളജിയാണ് ഓപ്പോ പുതുതായി ഒരുക്കുന്നത്.
കേൾക്കുമ്പോൾ ഒരുപക്ഷേ അത്ഭുതം തോന്നിയേക്കാം. ഓപ്പോയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും ഈ സാങ്കേതികവിദ്യ ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. മൂന്നു കിലോമീറ്റർ പരിധിക്കുള്ളിൽ വോയിസ് കോളുകളും വോയിസ് മെസേജും, ടെക്സ്റ്റ് മെസേജും നെറ്റ്‌വർക്കിന്റെ സഹായം ഇല്ലാതെ ചെയ്യാൻ ഈ സംവിധാനം ഉപയോഗിച്ച് സാധിക്കും. എന്നാൽ ഈ ടെകനോളജിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഓപ്പോ തയ്യാറായിട്ടില്ല.