അപർണ|
Last Modified ബുധന്, 24 ഒക്ടോബര് 2018 (11:42 IST)
കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ള യുവതാരമാണ് ദുൽഖർ സൽമാൻ. നടി അകരമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദുൽഖർ നടത്തിയ പ്രസ്താവനയെ പരസ്യമായി വിമർശിച്ച് കഴിഞ്ഞ ദിവസം നടി
റിമ കല്ലിങ്കൽ രംഗത്തെത്തിയത് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.
അടുത്തിടെയായി, മലയാള സിനിമയിലെ നെടുംതൂണുകളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് നേരെയാണ് നടിമാരും ഡബ്ല്യുസിസി അംഗങ്ങളുമായ പാർവതി, റിമ കല്ലിങ്കൽ, പദ്മപ്രിയ എന്നിവർ ആരോപണം ഉന്നയിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ സംസാരമുണ്ടായിരുന്നു. എന്നാൽ, മമ്മൂട്ടിയേയും മോഹൻലാലിനേയും മാത്രമല്ല ദുൽഖറിന്റെ നിലപാടിനേയും വിമർശിച്ച് റിമ രംഗത്തെത്തി.
എന്നാൽ, വിഷയത്തിൽ ദുൽഖറിനെ കുറ്റപ്പെടുത്തുന്നതും വിമർശിക്കുന്നതും എന്തിനാണെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. മമ്മൂട്ടിയേയും മോഹൻലാലിനേയും വിമർശിച്ച് കഴിഞ്ഞു ദുൽഖർ അടക്കമുള്ള താരങ്ങളുടെ നെഞ്ചത്തേക്ക് കയറാനാണോ റിമ ശ്രമിക്കുന്നതെന്നും സോഷ്യൽ മീഡിയകളിൽ ചിലർ ചോദിച്ച് തുടങ്ങിയിരിക്കുന്നു.
ദുല്ഖര് സല്മാന് പറഞ്ഞ പോലെ ഞാനാരുടെയും ഭാഗം എടുക്കില്ല, കാരണം ഒരാള്ക്കൊപ്പം നില്ക്കുമ്പോള് വേറൊരാള്ക്ക് എതിരെ നില്ക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്ക്കാന് ഞങ്ങള്ക്ക് കഴിയില്ല. ദുല്ഖറിനെപ്പോലെ അങ്ങനെ പറഞ്ഞ് കൈ കഴുകാന് ഞങ്ങൾക്ക് പറ്റില്ല. കൂടെ നില്ക്കാന് പലര്ക്കും ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞങ്ങള്ക്കറിയാമെന്നായിരുന്നു റിമയുടെ പ്രതികരണം.