Rijisha M.|
Last Modified ബുധന്‍, 24 ഒക്‌ടോബര്‍ 2018 (09:21 IST)
'ഡബ്ല്യൂസിസി'യും 'അമ്മ'യും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും എതിർത്തുകൊണ്ട് നടി
റിമ കല്ലിങ്കൽ രംഗത്ത്. മമ്മൂട്ടിയും മോഹന്‍ലാലും കൃത്യവും ശക്തവുമായി നടപടികളെടുക്കാത്തതുകൊണ്ടാണ് കാര്യങ്ങള്‍ ഇത്ര വലിയ പ്രതിസന്ധിയിലേക്ക് പോയതെന്ന് നടി കുറ്റപ്പെടുത്തി. മാതൃഭൂമി ആഴ്‌ച്ചപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.
'
അമ്മ ഒരു പുരുഷ മാഫിയയാണ്. തങ്ങള്‍ ഉന്നയിച്ച കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് അമ്മയുടേത്. താന്‍ ഒരിക്കലും ഇനി അമ്മയുടെ ഭാഗമാകില്ല. ലൈംഗികാതിക്രമം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാന്‍ തനിക്ക് താല്‍പര്യമില്ല'- റിമ പറഞ്ഞു.
സിനിമയിലെ ലിംഗനീതിക്ക് വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. അതിന് വേണ്ടിയാണ് ഡബ്ല്യുസിസി തുടങ്ങിയത്. മോഹന്‍ലാല്‍ എന്ന വ്യക്തിയെ തേജോവധം ചെയ്യാനൊന്നും ഡബ്ല്യുസിസിക്ക് താല്‍പര്യമില്ല. പല കാര്യങ്ങളും അമ്മ എന്ന സംഘടനയോട് ചോദിക്കുമ്പോള്‍ അംഗങ്ങളെല്ലാവരും മോഹന്‍ലാലിന് പിറകില്‍ ഒളിക്കുകയാണ്. ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഇങ്ങനെ ഒളിച്ചിരിക്കുന്ന ബാലിശമാണ്' - റിമ പറഞ്ഞു.