നീലിമ ലക്ഷ്മി മോഹൻ|
Last Modified ബുധന്‍, 13 നവംബര്‍ 2019 (16:48 IST)
കേരളത്തിനകത്തും പുറത്തും കല്യാണത്തിനു വധുവിനും വരനും ഇവരുടെ സുഹൃത്തുക്കൾ നല്ല ‘എട്ടിന്റെ പണി’ നൽകാറുണ്ട്. കല്യാണ ദിവസം ചെറുക്കനും പെണ്ണിനും കൂട്ടുകാർ നൽകുന്ന ‘പണി’ ചിലപ്പോഴൊക്കെ പൂജക്ക് വരുന്ന പൂജാരിക്കും കിട്ടാറുണ്ട്.
ഫോം സ്പ്രേ കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂട്ടത്തിൽ രസകരം. താലികെട്ടുന്ന സമയം
ഫോം സ്പ്രേ ചെയ്യാറുണ്ട് പല കല്യാണങ്ങളിലും. കാർമ്മികനായി എത്തിയ പൂജാരിയുടെ അവസ്ഥ ആരും ചിന്തിക്കാറ് കൂടിയില്ല.
കാണാൻ രസകരമെങ്കിലും ഇത് അപകടകരമാണ്. പക്ഷെ അതൊന്നും ആവേശത്തിൽ ആരും ഓർമിക്കില്ല. ഇത്തരത്തിൽ കൂട്ടുകാരുടെ സ്പ്രേ പരിപാടിയിൽ നിന്നും രക്ഷപെടാൻ ഒരു പൂജാരി നടത്തിയ ട്രിക്ക് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്.
താലികെട്ടിനു തൊട്ടു മുൻപ് കല്യാണ ചെക്കന് താലി എങ്ങനെയാണ് കെട്ടേണ്ടത് എന്ന് വളരെ വേഗത്തിൽ പറഞ്ഞു നൽകിയ ശേഷം മേൽമുണ്ട് തലവഴി മൂടി കുനിഞ്ഞിരിക്കുകയാണ് പൂജാരി. അടുത്ത നിമിഷം ഫോം സ്പ്രേ ചെയ്യുമ്പോള്‍ അതിവിദഗ്ധമായി പൂജാരി അതിൽ നിന്നും രക്ഷപെടുന്നതും വിഡിയോയിൽ ഉണ്ട്. കേരളത്തിലല്ല സംഭവമെങ്കിലും ചിരിപ്പിക്കുന്ന വീഡിയോ ആണിത്.