ആദ്യത്തെ നായികയ്‌ക്ക് കല്യാണം, രണ്ടാം നായിക ഗര്‍ഭിണി; ഒടുവില്‍ മമ്മൂട്ടി ചെയ്‌തത് !

മമ്മൂട്ടി, ഉര്‍വശി, വിജയശാന്തി, രാധിക, Mammootty, Urvashi, Vijayashanthi, Radhika
തന്യ മുഹമ്മദ്| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (16:50 IST)
മമ്മൂട്ടി അച്ചായന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മിടുക്കനാണ്. മലയാളത്തില്‍ അച്ചായന്‍ കഥാപാത്രമായി ഏറ്റവും യോജിച്ച നടന്‍ മമ്മൂട്ടിയാണെന്നും ഏവര്‍ക്കും അറിയാം. കോട്ടയം കുഞ്ഞച്ചന്‍, സംഘം, നസ്രാണി, പ്രെയ്സ് ദി ലോര്‍ഡ്, ഒരു മറവത്തൂര്‍ കനവ്, തോപ്പില്‍ ജോപ്പന്‍ തുടങ്ങി എത്ര സിനിമകളിലാണ് അച്ചായന്‍ കഥാപാത്രങ്ങളെ മമ്മൂട്ടി മികച്ചതാക്കിയത്.

അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു സിനിമയാണ് കിഴക്കന്‍ പത്രോസ്. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത ഈ സിനിമ 1992ലാണ് റിലീസായത്. പടം ഹിറ്റായിരുന്നു.

ഈ സിനിമയില്‍ ‘ചാളമേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം സമീപിച്ചത് വിജയശാന്തിയെ ആയിരുന്നു. മമ്മൂട്ടിക്കും വിജയശാന്തി ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനോട് യോജിപ്പായിരുന്നു. എന്നാല്‍ ആദ്യം സമ്മതമറിയിച്ച അവര്‍ അവസാന നിമിഷം പിന്‍‌മാറി.

വിവാഹം തീരുമാനിച്ചതിനാല്‍ പിന്‍‌മാറുന്നതായും എന്നാല്‍ മമ്മുക്കയോട് ഡേറ്റ് ക്ലാഷ് എന്ന കാരണം പറഞ്ഞാല്‍ മതിയെന്നും വിജയശാന്തി സംവിധായകനെ അറിയിച്ചു. വിജയശാന്തി പിന്‍‌മാറിയപ്പോള്‍ തമിഴ്‌നടി രാധികയെ സമീപിച്ചു. എന്നാല്‍ ആ സമയത്ത് ഗര്‍ഭിണി ആയിരുന്ന രാധികയും ബുദ്ധിമുട്ട് പറഞ്ഞു.

ഒടുവില്‍ ചാളമേരി എന്ന കഥാപാത്രമായി ഉര്‍വശിയെ തീരുമാനിക്കുകയായിരുന്നു. ഉര്‍വ്വശി ആ കഥാപാത്രത്തെ തകര്‍ത്ത് അവതരിപ്പിച്ചു. ഉര്‍വശിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി ചാളമേരി മാറുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :