അനുബന്ധ വാര്‍ത്തകള്‍
- കുമ്മനവും സുരേഷ് ഗോപിയും തോറ്റു, സുരേന്ദ്രന് എട്ടുനിലയില്‍ പൊട്ടി; നിരാശ പരസ്യമാക്കി രാജസേനന്
- ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ…’: സുരേഷ് ഗോപിയോട് ടി എന്‍ പ്രതാപന്
- തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പ് 2019 ലൈവ് റിസൽറ്റ് | Thrissur Lok Sabha Election 2019 Live Result
- തൃശൂരിലെ ജയസാധ്യതയിൽ ടി എൻ പ്രതാപന് ആശങ്കയോ ? പിന്നിലെ കാരണം എന്ത് ?
- ‘എനിക്ക് ഗര്‍ഭിണികളെ വലിയ ഇഷ്ടമാണ്, അത് ചിലരുടെ അസുഖമാണ്‘; തുറന്നടിച്ച് സുരേഷ് ഗോപി
‘എനിക്ക് വേണം ‘ഈ രശ്മി’യെ, ഈ രശ്മിയെ ഞാനിങ്ങെടുക്കുവാ’; കല്യാണ ഫ്ലക്സിലും തരംഗമായി സുരേഷ് ഗോപിയുടെ വാക്കുകള്‍
വരന് വധുവിന്റെ ബന്ധുക്കളോട് പറയുന്ന വാക്കുകളായാണ് ഇത് ഫ്ലക്സിൽ കാണിച്ചിരിക്കുന്നത്.
ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത് ഏറെ വൈറലുകള്‍ സമ്മാനിച്ച സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപി. തൃശൂരില്‍ മത്സരിച്ച അദ്ദേഹം നടത്തിയ ”എനിക്ക് ഈ തൃശൂർ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂർ ഞാനിങ്ങെടുക്കുവാ” എന്ന പ്രസംഗത്തിലെ പ്രയോഗമാണ് ഇതില്‍ ഏറെ ശ്രദ്ധ നേടിയത്.
തൃശൂരില്‍ സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകള്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ പോലും ഏറ്റുപറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ, അദ്ദേഹത്തിന്റെ ‘തൃശൂർ’ ഡയലോഗ് കല്യാണ ഫ്ലക്സിലും തരംഗമായിരിക്കുകയാണ്. ഒരു വിവാഹ വണ്ടിയുടെ പുറകിലെ കാഴ്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വരന് വധുവിന്റെ ബന്ധുക്കളോട് പറയുന്ന വാക്കുകളായാണ് ഇത് ഫ്ലക്സിൽ കാണിച്ചിരിക്കുന്നത്. ”എനിക്ക് വേണം ഈ രശ്മിയെ…നിങ്ങളെനിക്കീ രശ്മിയെ തരണം…ഈ രശ്മിയെ ഞാനിങ്ങെടുക്കുവാ..” എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനത്തായെങ്കിലും തൃശൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വോട്ടുകള്‍ ലഭിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മാറിയിരുന്നു.