റോഡരികിൽ കുഞ്ഞിന് ജൻമം നൽകിയ ഹോളിവുഡ് നടിയെ നിങ്ങൾക്ക് അറിയാമോ ?

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 13 ജനുവരി 2020 (20:44 IST)
ഹോളിവുഡ് എന്ന കേൾക്കുമ്പോൾ തന്നെ സമ്പത്ത് എന്നൊരു അർത്ഥം കൂടിയുണ്ട്. കോടികൾ പ്രതിഫലം വാങ്ങുന്നവരാണ് ഹോളിവുഡ് അഭിനയതാക്കൾ. എന്നാൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും റോഡരികില്‍ പ്രസവിക്കേണ്ടിവന്ന നടിയാണ് 'വിവിയന്‍ ഗ്രേ'. ഹോളിവുഡ് സിനിമ ലോകത്ത് വിവിയന്‍ ഗ്രേയുടെ പ്രസവം വലിയ സംഭവമായി മാറിയിരുന്നു.

2014ലാണ് സംഭവം. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന നടി പാതിവഴി എത്തിയപ്പോള്‍ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച്‌ പാതയോരത്ത് ഇരിക്കുകയായിരുന്നു. പാതയോരത്തുവച്ച് തന്നെ പ്രസവം നടക്കും എന്ന് മനസ്സിലായതോടെ താരത്തിന്റെ അമ്മ ഉടന്‍ ഒരു കോട്ട് നല്‍കി മറയൊരുക്കി പ്രസവത്തിന് സഹായിച്ചു.

സംഭവം അറിഞ്ഞ് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരും സഹായികളും പാരമെഡിക്കല്‍ പ്രതിനിധികളും സ്ഥലത്തേക്ക് ഓടിയെത്തി. ഉടൻ തന്നെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി വേണ്ട ശുശ്രൂശ നൽകി. 12 മണിക്കൂറിന് ശേഷം പൂര്‍ണ്ണ ആരോഗ്യവതിയായ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ നിന്നും വിട്ടയക്കുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :