വെബ്‌ദുനിയ ലേഖകൻ|
Last Modified തിങ്കള്‍, 13 ജനുവരി 2020 (16:25 IST)
സ്മാർട്ട് ടിവി എന്ന സംസ്കാരം ഇന്ത്യയിൽ വ്യാപകമാക്കിയത്. ചൈനീസ് ഇലക്ട്രോണിക് നിർമ്മാതാക്കളായ ഷവോമിയാണ്. കുറഞ്ഞ വിലയിൽ സ്മാർട്ട് ടീവികൾ വിപണിയിലെത്താൻ തുടങ്ങിയയതോടെ ആളുകൾ അത് ഏറ്റെടുത്തു. ഇപ്പോഴിതാ ഷവോമിക്ക് മത്സരം സൃഷ്ടിക്കാൻ സ്മാർട്ട് ടിവി വിപണിയിലേക്ക് റിയൽമിയും കടന്നുവരികയാണ്.
റിയൽമി എക്സ് 50 5G സ്മാർട്ട്ഫോൺ ചൈനയിൽ പുറത്തിറക്കിയ ചടങ്ങിൽ റിയൽമി സിഎംഒ സൂ ക്വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഇന്ത്യൻ വിപണി ഞങ്ങൾക്ക് വളരെ പ്രധാനമാണ് 2020ൽ തന്നെ റിയൽമി സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിൽ എത്തിക്കും' എന്നായിരുന്നു സൂ ക്വിയുടെ വാക്കുകൾ.
ആൻഡ്രോയിഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ടിവികളായിരിക്കും റിയൽമി അവതരിപ്പിക്കുക. ഷവോമിയെ വിപണിയിൽ മറികടക്കുന്നതിന്റെ ഭാഗമായി എംഐ ടീവികളെക്കാൾ കുറഞ്ഞ വിലയിലായിരിക്കും റിയൽമി ടീവികൾ വിപണിയിൽ എത്തുക. 55 ഇഞ്ച് റിയൽമി സ്മാർട്ട് ടിവി 40,000 രൂപയ്ക്കായിരിക്കും വിപണിയിൽ എത്തിക്കുക. ലോഞ്ചിന്റെ ഭാഗമായി പ്രത്യേക ഓഫറുകളും ലഭ്യമാക്കിയേക്കും.