‘16 കീമോ കഴിഞ്ഞു, അസുഖം ഭേദമായി വരുന്നു’ - ക്യാന്‍സിറിനെ പ്രണയംകൊണ്ട് തോല്‍പ്പിച്ച ഭവ്യയും സച്ചിനും

Last Modified ശനി, 18 മെയ് 2019 (12:49 IST)
ക്യാന്‍സറിനെ പ്രണയം കൊണ്ട് തോല്‍പ്പിച്ച് മുന്നേറുന്ന സച്ചിനെയും ഭവ്യയെയും ആശംസിച്ച് സോഷ്യൽ മീഡിയ. തങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിക്കുകയാണ് ഇരുവരും. ഇപ്പോള്‍ ഭവ്യയുടെ രോഗം ഭേതമായി വരുന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്കിലൂടെ സച്ചിന്‍.

സച്ചിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയപ്പെട്ട സുഹൃത്തുക്കളെ.. സ്‌കാനിങ് റിപ്പോര്‍ട്ട് വന്നു.. അസുഖം നോര്‍മലായി വന്നിട്ടുണ്ട്.. കീമോ നിര്‍ത്തിയിരിക്കുന്നു. pet ct സ്‌കാനിങ്ങില്‍ നിലവില്‍ ഇപ്പോള്‍ അസുഖം കാണുന്നില്ല.. പക്ഷെ ചെറിയ ചെറിയ രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ കാണാന്‍ കഴിയില്ല.. സര്‍ജറി ചെയ്ത ഭാഗത്തു അതായത് മുറിച്ചു മാറ്റിയ എല്ലിന്റെ എഡ്ജില്‍ ഈ അസുഖത്തിന്റെ കുറച്ചു രോഗാണുക്കള്‍ ഉണ്ടെന്നു അന്ന് ഡോക്ട്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു..

അപ്പോള്‍ ആ ഭാഗങ്ങളിലെ രോഗാണുക്കളെ ഇല്ലായിമ്മ ചെയ്യാന്‍ റേഡിയേഷന്‍ വേണ്ടിവരും.. 54 യൂണിറ്റ് റേഡിയേഷന്‍ 30 ദിവസങ്ങളായി ചെയ്യേണ്ടിവരും.. ഇന്ന് റേഡിയേഷന്‍ ചെയ്യുന്ന ഡോക്ടറെ കണ്ടു സംസാരിച്ചു.. അതിനു വേണ്ട നടപടികള്‍ ചെയ്തിട്ടുണ്ട്.. ഈ മാസം22 ന് ഏര്‍ണാംകുളം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ റേഡിയേഷന്‍ തുടങ്ങും.. ശെനിയും,ഞായറും റേഡിയേഷന്‍ ഇല്ലാത്തതിനാല്‍.. 6 ആഴ്ച അവിടെ നില്‍കേണ്ടിവരും…

ഇപ്പോള്‍ 16 കീമോയും, 1 ഓപ്പറേഷനും കഴിഞ്ഞിരിക്കുന്നു .ഇനി 30 റേഡിയേഷനുംകൂടി പറഞ്ഞിരിക്കുന്നു എല്ലാവരുടെയും പ്രാര്ഥനയുടെയും, സഹായത്തിന്റെയും ഫലമായിട്ടാണ് ഇതുവരെയെത്തിയത്.. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും എന്നുമുണ്ടായിരിക്കുന്നതാണ്..


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :