'ദീപയ്‌ക്ക് തിരിച്ചടികൊടുക്കാൻ ഊർമിള തക്കം പാർത്തിരുന്നു, അവസരം കിട്ടിയപ്പോൾ അങ്ങ് തേച്ചൊട്ടിച്ചു'

'ദീപയ്‌ക്ക് തിരിച്ചടികൊടുക്കാൻ ഊർമിള തക്കം പാർത്തിരുന്നു, അവസരം കിട്ടിയപ്പോൾ അങ്ങ് തേച്ചൊട്ടിച്ചു'

Rijisha M.| Last Updated: തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (15:54 IST)
കുറച്ച് നാളുകൾക്ക് മുമ്പ് 'ദിലീപ് വിഷയം' എങ്ങും ചർച്ചയായിരിക്കുന്ന സമയം, താരസംഘടനയായ 'അമ്മ'യിൽ ദിലീപിനെ പിന്തുണച്ചു എന്നതിന്റെ പേരിൽ ഊർമ്മിള ഉണ്ണിയെക്കുറിച്ച് നിറയെ വാർത്തകൾ വന്നിരുന്നു. അതിന് അവർ നൽകിയ മറുപടിയും മറ്റും ട്രോളുകളായി വരെ പുറത്ത് വന്നിരുന്നു.

അങ്ങനെ ആ വിഷയം ചർച്ചയായിരിക്കുന്ന സമയമായിരുന്നു ദീപ നിശാന്തിന്റെ ഒരു പ്രസ്ഥാവനയും പുറകേ വന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക അവാര്‍ഡ് ദാന ചടങ്ങിലേക്ക് ഊര്‍മിള ഉണ്ണിക്കൊപ്പം ദീപ നിശാന്തും ക്ഷണിക്കപ്പെട്ടിരുന്നു. എന്നാൽ ഊർമിളക്കൊപ്പം വേദി പങ്കിടാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ദീപ അന്ന് പറഞ്ഞിരുന്നു.

ഊര്‍മിളയുടെ അന്നത്തെ പരാമര്‍ശം വിവാദമായതോടെയായിരുന്നു ഇങ്ങനെയൊരാള്‍ക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ദീപ നിശാന്ത് രംഗത്തെത്തിയത്.

എന്നാൽ ഇപ്പോൾ 'പന്ത്' ഊർമ്മിള ഉണ്ണിയുടെ കോർട്ടിലാണ്. അതിന് കണക്കായി മറുപടി നൽകിക്കൊണ്ട് കൃത്യസമയത്ത് ഊർമ്മിള ഉണ്ണി എത്തിയിട്ടുണ്ട്.

'കോപ്പിയടിച്ച ടീച്ചർക്കൊപ്പം വേദി പങ്കിടരുതെന്ന് എന്റെ ജാതകത്തിൽ ഉണ്ടെന്ന് തോന്നുന്നു' എന്ന് ഊർമ്മിള പോസ്‌റ്റുചെയ്‌തപ്പോൾ ഇത് പങ്കിട്ടുകൊണ്ട് മകൾ ഉത്തരയും രംഗത്തെത്തിയിരുന്നു. 'എന്റെ അമ്മയോട് കളിച്ചാൽ ദൈവം കൊടുത്തോളും' എന്നാണ് ഉത്തര കുറിച്ചത്.

ഒരു പണി അങ്ങട് കൊടുത്തപ്പോൾ അതുപോലെ തിരിച്ച് ഇങ്ങട് കിട്ടുമെന്ന് ദീപ ഒരിക്കലും ചിന്തിച്ച് കാണില്ല. ഊർമ്മിള പരോക്ഷമായി, പേര് എടുത്തുപറയാതെയാണ് വിമർശിച്ചതെങ്കിലും അത് ആരെയാണ് സൂചിപ്പിക്കുന്നതെന്ന് വളരെ വ്യക്തമാണ്.

യുവകവിയായ എസ് കലേഷിന്റെ കവിത തന്റെ പേര് വച്ച് കോളേജധ്യാപകസംഘടനയായ എ കെ പി സി ടി എയുടെ മാസികയില്‍ പ്രസിദ്ധീകരിച്ചു എന്നാണ് ദീപയ്‌ക്കെതിരേയുള്ള വിമര്‍ശനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :