ദീപാ നിശാന്തിന്റെ കവിതാ മോഷണത്തില്‍ യുജിസി ഇടപെടുന്നു; പ്രിന്‍സിപ്പലിന് നോട്ടീസ്

  keralavarma college , deepa nisanth , kalesh , കവിതാ മോഷണം , ദീപാ നിശാന്ത് , കലേഷ്
തൃശ്ശൂര്‍| Last Modified വെള്ളി, 3 മെയ് 2019 (14:57 IST)
അധ്യാപിക ദീപാ നിശാന്തുമായി ബന്ധപ്പെട്ട കവിതാ മോഷണ വിവാദത്തില്‍ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പലിന് യു ജി സിയുടെ നോട്ടീസ്. അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തു കൊണ്ട് ലഭിച്ച പരാതിയിലാണ് യുജിസിയുടെ ഇടപെടല്‍.

യുവകവി എസ് കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും മോഷണവിവാദത്തില്‍ കോളേജ് മാനേജ്മെന്‍റിന്‍റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുജിസിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കവിതാ മോഷണവുമായി ബന്ധപ്പെട്ട് കോളേജ് തലത്തില്‍ അന്വേഷണം നടന്നിട്ടുണ്ടോയെന്ന് കത്തില്‍ ആരാഞ്ഞിട്ടുണ്ട്. അന്വേഷണം നടന്നെങ്കില്‍ ആ റിപ്പോര്‍ട്ട് യുജിസിക്ക് ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കലേഷിന്റെ കവിത അധ്യാപികയും എഴുത്തുകാരിയുമായ ദീപാ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ആദ്യം കവിത തന്റേതാണെന്ന് അവകാശപ്പെട്ട ദീപാ പിന്നീട് താൻ കവിത മോഷ്ടിച്ചതാണെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :