കവിതാവിവാദം കഴിഞ്ഞില്ലേ? എനിക്ക് യോഗ്യതയുണ്ട്, അതുകൊണ്ടാണ് വിധികര്‍ത്താവായത്: ദീപാ നിശാന്ത്

ആലപ്പുഴ| BIJU| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (16:28 IST)
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ താന്‍ വിധികർത്താവായി എത്തിയത് യോഗ്യതയുള്ളതുകൊണ്ടാണെന്ന് അധ്യാപിക ദീപാ നിശാന്ത്. കോപ്പിയടി വിവാദത്തില്‍ പെട്ട ദീപാ നിശാന്തിനെതിരെ പ്രതിഷേധം കനക്കുകയും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. വിധിനിര്‍ണയം നടത്തിയ ശേഷമാണ് ദീപാ നിശാന്ത് മടങ്ങിയത്.

മലയാള ഉപന്യാസരചനാ മൽ‌സരത്തിന്റെ വിധികർത്താവായാണ് ദീപാ നിശാന്ത് എത്തിയത്. കവിതാ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചതാണ്. അത് വീണ്ടും വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. നിലവിലെ സാഹചര്യം തനിക്കെതിരേ ആളുകള്‍
ഉപയോഗിക്കുകയായിരുന്നു. യോഗ്യതയുള്ളതു കൊണ്ടാണ് വിധികര്‍ത്താവായത് - ദീപ പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ്, കെഎസ്‌യു, എബിവിപി പ്രവർത്തകരാണ് ദീപാ നിശാന്തിനെതിരെ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :