ഉത്തരം അറിയില്ലെങ്കിൽ കോപ്പിയടിയ്കു, വിദ്യാർത്ഥികൾക്ക് നിർദേശം നൽകി വിദ്യാഭ്യാസ ഡയറക്‌ടർ

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 20 ഫെബ്രുവരി 2021 (12:03 IST)
ഡൽഹി: പരീക്ഷയിൽ ചോദ്യങ്ങൾക്ക് ഉത്തരം അറിയില്ലെങ്കിലെന്തെങ്കിലും എഴുതി പേജ് നിറയ്ക്കാൻ നിർദേശം നൽകി വിദ്യാഭ്യാസ ഡയറക്ടർ. ഡല്‍ഹി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ ഉദിത് റായ് വിദ്യാർത്ഥികൾക്ക് തത്രം പറഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്. ആവശ്യമെങ്കിൽ കോപ്പിയടിയ്ക്കാനും, ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട് എന്നും ഉൾപ്പടെ ഉദിത് റായ് വിദ്യാർത്ഥികൾക്ക് നിർദേശം നൽകുന്നുണ്ട്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെതിര കോൺഗ്രസ്സും ബിജെപിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :