രണ്ട് കാലുകളും ഒടിഞ്ഞ കുട്ടിയെ ചികിത്സിക്കും മുൻപേ ഡോക്ടർമാർ അവളുടെ പാവക്കുട്ടിക്ക് പ്ലാസ്റ്റർ ഇട്ടു !

Last Modified ശനി, 31 ഓഗസ്റ്റ് 2019 (17:59 IST)
രണ്ട് കാലുകളും ഒടിഞ്ഞ് ചികിത്സയ്ക്കെത്തിയ പതിനൊന്നു മാസം പ്രായമായ കുഞ്ഞ് ആശുപത്രിയിൽ നിൽക്കാൻ സമ്മതിക്കാത്തതിനു മാതാപിതാക്കൾ കണ്ടെത്തിയ വഴിക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ. ഡല്‍ഹി ലോക് നായക് ആശുപത്രിയിലാണ് സംഭവം.

പതിനൊന്നു മാസം പ്രായമുള്ള സിക്ര മാലിക്കിനെയാണ് കാലൊടിഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിക്രയ കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണ്. എന്നാല്‍ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ട് ചെന്നപ്പോള്‍ സിക്രക്ക് അവിടെ കിടക്കാന്‍ തീരെ താല്‍പ്പര്യമില്ല.

കുട്ടിയെ സമ്മതിപ്പിക്കാനായി അവളുടെ മാതാപിതാക്കൾ കണ്ടെത്തിയ മാർഗമാണ് കുഞ്ഞിന്റെ പാവക്കുട്ടിയെ കൂടെ കൂടെ കൊണ്ടുവരിക എന്നത്. പരിയെന്നാണ് പാവക്കുട്ടിയെ വിളിക്കുന്നത്. ആദ്യം പരിയുടെ കാലുകളില്‍ പ്ലാസ്റ്റര്‍ ഇട്ട ശേഷമാണ് സിക്രയുടെ കാലുകളില്‍ ചെയ്തത്. ഇപ്പോള്‍ ഈ കുരുന്ന് സന്തോഷത്തിലാണ് തന്റെ പരിയ കൂട്ടിനുള്ള സന്തോഷത്തില്‍.

ഇരുകാലുകളിലും പ്ലാസ്റ്റര്‍ ഇട്ട് കിടക്കുന്ന സിക്രയുടെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :