മുഖം വെട്ടി തിളങ്ങാൻ തൈര് ഫേസ്പാക്ക്; ഉണ്ടാക്കുന്ന വിധം

Last Modified വെള്ളി, 30 ഓഗസ്റ്റ് 2019 (17:22 IST)
സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ തൈരിനു വലിയ പങ്കാണുള്ളത്. നിറം കൂട്ടാനും കരുവാളിപ്പ് മാറ്റാനും ചർമത്തിന്റെ തിളക്കം വർധിപ്പിക്കാനും തൈര് മികച്ചതാണ്. മുഖം വെട്ടിത്തിളങ്ങാൻ തൈരുകൊണ്ടുള്ള ഫേസ്പാക്ക് ഉത്തമമാണ്. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കാം.

മുഖത്തെ കറുത്ത പാടും മുഖക്കുരുവും മാറാനുള്ള ഫേസ്പാക്ക്:

തൈരും കസ്തൂരിമഞ്ഞളും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുക. നല്ല നിറം കിട്ടാൻ ഇത് സഹായിക്കും. മൂന്ന് ടേബിൾസ്പൂൺ തൈരും 2 -3 ടേബിൾ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് ഈ പേസ്റ്റ് മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. മുഖക്കുരു പാടുകളും വരകളും കറുത്ത പാടുകളും മാറ്റാൻ ഈ ഫേസ് പാക്ക് സഹായിക്കും .

മുഖം മൃദുലമാകാനുള്ള ഫേസ്പാക്ക്:

മൂന്ന് ടേബിൾസ്പൂൺ തൈരും മൂന്ന് ടേബിൾസ്പൂൺ കടലമാവും ഒരു ബൗളിലെടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ തേനൊഴിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചര്‍മത്തിന്റെ വരൾച്ച മാറിക്കിട്ടും. തൈരും തേനും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമം മൃദുവാകാന്‍ ഇത് നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :