ടോക്കിയോയിലെ ഈ റെസ്റ്റൊറെന്റ് മനുഷ്യമാംസം വിളമ്പും, വാർത്തയുടെ വാസ്തവം തേടിപ്പോയവർ കണ്ടെത്തിയത് ഇങ്ങനെ !

Last Modified ശനി, 1 ജൂണ്‍ 2019 (14:40 IST)
മനുഷ്യമാംസം വിഭവങ്ങളാക്കി പരസ്യമായി വിൽക്കുന്ന ഒരു റെസ്റ്റോറെന്റോ എന്ന് നമ്മൾ അമ്പരപ്പോടെ ചോദിച്ചുപോകും. ജപ്പാനിലെ ഒരു റെസ്റ്റോറെന്റിൽ മനുഷ്യമാസംസം കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ നിയമവിധേയമായി തന്നെ വിളമ്പുന്നു എന്ന വാർത്തയാണ് ഫെയ്‌സ്ബുക്കിലൂടെ ലോകമെമ്പാടും പ്രചരിച്ചത്. മനുഷ്യമാംസം ജപ്പാനിലെ റെസ്റ്റോറെന്റിൽനിന്നു രുചിച്ച ഒരു വ്യക്തിയുടെ അനുഭവം വെളിപ്പെടൂത്തുന്ന വർത്തയാണ് ദ് യൂത്ത് എന്ന വെബിസൈന്റെ പേരിൽ ഫെയിസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.

'World's First Restaurant Serving Human Meat Opens In Japan' എന്ന തലവാചകത്തോടുകൂടിയാണ് ഫെയിസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ടോക്കിയോയിലെ 'The Resoto ototo no shoku ryohin' എന്ന റെസ്റ്റൊറെന്റിൽ നിയമ വിധേയമയി തന്നെ മനുഷ്യ മാംസം കൊണ്ടുള്ള വിഭവങ്ങൾ വിളമ്പുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. 'ഭക്ഷ്യയോഗ്യനായ സഹോദരൻ; എന്നാണ് റെസ്റ്റൊറെന്റീന്റെ പേരിൻറ്റെ അർത്ഥം.

മനുഷ്യ മാംസം കഴിക്കുന്നത് 2014ൽ ജപ്പാനിൽ നിയമവിധേയമാക്കി എന്നും റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു. ഒരു അർജന്റീനിയൻ ടൂറിസ് ഈ റെസ്റ്റോറെന്റിൽനിന്നും മനുഷ്യ മാംസം കഴിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നിരവധിപേർ ഈ വർത്ത ഫെയിസ്ബുക്കിലൂടെ ഷെയർ ചെയ്തു. എന്നൽ ആളുകളെ കബളിപ്പിക്കുന്നതിന് വേണ്ടി മനപ്പൂർവം കെട്ടിച്ചമച്ച ഒരു റിപ്പോർട്ടാണ് ഇതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

വാർത്തയുടെ ആധികാരികതയിൽ ഉറപ്പില്ലെന്ന് ഈ വാർത്ത പബ്ലിഷ് ചെയ്ത വെബ്സൈറ്റിൽ തന്നെർ പറയുന്നുണ്ട്. റിപ്പോർട്ടുകൾ പ്രചരിച്ചതോടെ ടോക്കിയോയിൽ മനുഷ്യ മാംസം വിളമ്പുന്ന റെസ്ടോറെന്റുകൾ ഇല്ല എന്നും. മനുഷ്യ മാംസം കഴിക്കുന്നത് ജപ്പാനിൽ നിയമവിധേയമല്ലെന്നും അമേരിക്കയിലെ ജാപ്പനിസ് എംബസി വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിൽ ഇപ്പോഴും ഈ വാർത്ത പ്രചരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :