നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന കുലുക്കി സർബത്തിൽ ഇങ്ങനെ ഒരു അപകടം പതിയിരിക്കുന്നുണ്ട് !

Last Updated: വെള്ളി, 31 മെയ് 2019 (20:05 IST)
കൊച്ചിയിൽ ചെന്നാൽ ഒരു കുലുക്കി സർബത്ത് കുടിക്കുക എന്നത് മിക്ക ആളുകളുടെയും പതിവാണ്. നമ്മുടെ നാട്ടിൽ വിവിധ ഇടങ്ങളിൽ കുലുക്കി സർബത്ത് ലഭിക്കും എങ്കിലും കൊച്ചിയിൽ ഇതോരു വലിയ വ്യവസായം ആയി തന്നെ വളർന്നുകഴിഞ്ഞു. എന്നാൽ നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന കുലുക്കി സർബത്തിൽ ചില അപകടങ്ങൾ പതിയിരിക്കുന്നുണ്ട് എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നാരങ്ങ നീരും പച്ചമുളകും കസ്കസുമെല്ലാം ചേർത്ത ഒറ്റ ഫ്ലേവറിൽ മാത്രമാണ് ആദ്യം കുലുക്കി സർബത്ത് ഉണ്ടായിരുന്നത്. എന്നാൽ കുലുക്കി സർബത്ത് ഒരു ട്രൻഡായി മാറിയതോടെ നാരങ്ങക്ക് പകരം പല പഴങ്ങളുടെ ഫ്ലേവറുകൾ ഇടംപിടിച്ചു. രാസപദാർത്ഥങ്ങൾ ചേർത്തുണ്ടാക്കുന്ന ഫ്ലേവറുകൾ നമ്മുടെ ആന്തരിക അവയവങ്ങളെ തന്നെ സാരമായി ബധിക്കുന്നതാണ്.

മിക്ക ഇടങ്ങളിലും കുലുക്കി സർബത്ത് ഉണ്ടാക്കുന്ന സാഹചര്യങ്ങളും. ഉപയോഗിക്കുന്ന ഐസും വെള്ളവമെല്ലാം അത്യന്തം മലിനമാണ് എന്നാണ് റിപ്പോർട്ടുകൾ. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനായി വ്യവസായിക അടിസ്ഥാനത്തിൽ അമോണിയ ചേർത്തുണ്ടാക്കുന്ന ഐസാണ് കുലുക്കി സർബത്ത് ഉണ്ടാക്കുന്നതിനായി മിക്ക ഇടങ്ങളിലും ഉപയോഗിക്കുന്നത് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :