ടിക്ടോക്ക് വീഡിയോയ്ക്കായി ജീവനുള്ള മത്സ്യത്തെ വിഴുങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 13 ജൂണ്‍ 2020 (09:30 IST)
ചെന്നൈ: ടിക്ടോക് വീഡിയോ ചിത്രീകരിയ്ക്കുന്നതിനായി ജീവനുള്ള മീനിനെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഹൊസൂർ സ്വദേശിയായ 22 കാരൻ എസ് വെട്രിവേൽ എന്ന യുവാവാണ് മരിച്ചത്. തേർപേട്ടയ്ക്കടുത്തുള്ള തടാകത്തിന് സമീപത്ത് വച്ചാണ് സംഭവം ഉണ്ടായത്. യുവാവ് മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

മീൻ പിടിയ്ക്കുന്നതിനായീ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് വെട്രിവേൽ തടാകക്കരയിൽ എത്തിയത് തടാകത്തിൽ നിന്നും പിടികൂടിയ മത്സ്യത്തെ ജീവനോടെ വിഴുങ്ങുന്ന വീഡിയോ എടുത്ത് ടിക്ടോക്കിലിടാൻ മൂവരുംചേർന്ന് തീരുമാനിയ്ക്കുകയായിരുന്നു. തുടർന്ന് വെട്രിവേൽ മിനിനെ വിഴുങ്ങി. സുഹൃത്തുക്കൾ വീഡിയോ ചിത്രീകരിയ്ക്കുന്നതിനിടയിൽ തന്നെ വെട്രിവേൽ ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിലായിരുന്നു ഇതോടെ വെട്രിവേലിനെ സുഹൃത്തുക്കൾ ഹൊസൂരിൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :