വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 13 ജൂണ്‍ 2020 (08:46 IST)
വാഷിങ്ടൺ:
കൊവിഡ് 19 എന്ന് വിശേഷിപ്പിയ്ക്കപ്പെടൂന്ന സാർസ് സിഒവി 2 വൈറസിനെ ചെറുക്കൻ കഴിവുള്ള രാസ തന്മാത്രകൾ കണ്ടെത്തി ശാസ്ത്രജ്ഞർ, ജോർജിയ സർവകാാശാലയിലെ ഗവേഷക സംഘമാണ് കൊവിഡ് പ്രതിരോധത്തിൽ വഴിത്തിർവാകാവുന്ന കണ്ടെത്തലിന് പിന്നിൽ. ഗവേഷണ ഫലം എസിഎസ് ഇൻഫെക‍്ഷ്യസ് ഡിസീസസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'നാഫ്തൽ ബേസ്ഡ് പിഎൽ പ്രോ ഇൻഹിബിറ്റേഴ്സ്' എന്നാണ് ഈ തന്മാത്രകക്ക് ഗവേഷകർ പേര് നൽകിയിരിയ്ക്കുന്നത്. സാർസ് സിഒവി 2വിൽ വൈറസ് പെരുകുന്നതിനും പ്രതിരോധ വ്യവസ്ഥയെ തകർക്കുന്നതിലും നിർണായക പങ്ക് വഹിയ്ക്കുന്ന പ്രോട്ടീനാണ് പീഎൽ പ്രോ. ഈ പ്രോട്ടീനുകളെ നിർവിര്യമാക്കുന്ന രാസ തന്മാത്രകളെയാണ് ഗവേഷകർ കണ്ടെത്തിയിരിയ്ക്കുന്നത്. വിഷാംശമോ രൂക്ഷമായ ഫലമോ ഉണ്ടാക്കാത്തതാണ് ഈ തന്മാത്രകൾ