പാറ്റയെ മുഖത്തുവച്ച് സെൽഫി, സോഷ്യൽ മീഡിയയിലെ പുതിയ ചാലഞ്ച് ഇങ്ങനെ !

Last Updated: വെള്ളി, 10 മെയ് 2019 (18:37 IST)
ഒരോദിവസവും പുതിയ ട്രെൻഡിംഗ് ടോപ്പിക്കുകളും ചാലഞ്ചുകളുമാണ് സാമൂഹ്യ മാധ്യാങ്ങളെ സജീവമാക്കുന്നത്. സമൂഹ്യ മാധ്യമങ്ങളിലെ ചാലഞ്ചുകൾ പരിക്ഷിക്കാൻ ആളുകൾക്ക് മടിയില്ല എന്നതുതന്നെയാണ് ചാലഞ്ചുകൾ ഹിറ്റ് ആവാൻ കാരണം. പാറ്റയെ മുഖത്തുവച്ച് ഒരു സെൽഫി എടുക്കുക എന്നതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിംഗ്.

പാറ്റയെന്നു കേൽക്കുമ്പോൾ തന്നെ പലർക്കും അറപ്പാണ്. എന്നാൽ ചാലഞ്ചായാതുകൊണ്ട് ഒന്നു ചെയ്തുനോക്കാം എന്നാണ് ആളുകളുടെ മനോഭാവം. നിരവധി പേരാണ് പാറ്റായെ
മുഖത്ത് വച്ച് സെൽഫിയെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പലരും പാറ്റയെ വായിൽ വച്ചുവരെ സെൽഫികൾ പകർത്തി പോസ്റ്റ് ചെയ്തിരിക്കുന്നു.

ഫെയിസ്ബുക്കിൽ അലക്സ് ഹോഗ് എന്ന മ്യാൻമറുകാരനാണ് പാറ്റായെ മുഖത്തുവച്ച് സെൽഫിയെടുത്ത് ആദ്യം പോസ്റ്റ് ചെയ്തത്. ഇങ്ങനെ ചെയ്യാൻ സധിക്കുമോ എന്ന് അലക്സ് സുഹൃത്തുളെ ചാലഞ്ച് ചെയ്തു. ഇതോടെ മറ്റുള്ളവരും ഇത്തരത്തിൽ ചിത്രം പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഇത് പിന്നീട് ട്വിറ്ററിലേക്കും മറ്റു സാമൂഹ്യ മാധ്യമങ്ങളിലേക്കും വ്യാപിച്ചു ഇത്തരം ഭ്രാന്തൻ ചാലഞ്ചുകൾക്കെതിരെ വലിയ വിമർശനം സോഷ്യൽ മീഡിയായിൽ തന്നെ ശക്താമായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :