‘കാമസൂത്ര’ വെബ് സീരീസാകുന്നു, നായികയായി സണ്ണി ലിയോൺ !

എസ് ഹർഷ| Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (15:25 IST)
വാത്സ്യായനന്‍ രചിച്ച കാമസൂത്രം അടിസ്ഥാനമാക്കി വെബ് സീരീസ് ഒരുങ്ങുന്നു. സീരീസിൽ സണ്ണി ലിയോൺ നായികയാകുമെന്ന് സൂചന. ഏക്താ കപൂറാണ് നിര്‍മ്മിക്കുക. സണ്ണിയും എക്തയും മറ്റ് അണിയറപ്രവര്‍ത്തകരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്ന് വരികയാണ്. എന്നാല്‍ വേഷത്തോട് സണ്ണി ലിയോണ്‍ സമ്മതം മൂളിയോ എന്ന കാര്യം വ്യക്തമല്ല.

13ആം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ രാജാക്കന്മാരുടെ വിവാഹം ചെയ്യാത്ത പങ്കാളികളായി ജീവിച്ചു പോന്ന സ്ത്രീകളെക്കുറിച്ചുള്ള സാങ്കല്‍പ്പിക കഥയാണ് ഈ വെബ് സീരീസിൽ പറയുക. വാത്സ്യായനന്‍ രചിച്ച കാമസൂത്രം പരക്കെ അറിയപ്പെടുന്നത് ലൈംഗികതയുടെ പ്രമാണ ഗ്രന്ഥം എന്നാണ്, പക്ഷേ ജീവന കലയെപ്പറ്റിയുള്ള ആധികാരിക വിശകലനം ആണിത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :