ശ്രീജിവിനെ കൊന്നത് പൊലീസ് തന്നെയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്; മരണം മറച്ചുവെയ്ക്കാന്‍ കള്ളത്തെളിവുകള്‍ ഉണ്ടാക്കി

K. Narayana Kurup , sreejith,	ramesh chennithala, oommen chandy,	social media,	facebook, നാരായണക്കുറുപ്പ് , ശ്രീജിത്ത്,	രമേശ് ചെന്നിത്തല,	ഉമ്മന്‍ ചാണ്ടി,	സോഷ്യല്‍ മീഡിയ,	ഫേസ്ബുക്ക്
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 14 ജനുവരി 2018 (16:47 IST)
ശ്രീജിത്തിന്റെ അനുജന്‍ ശ്രീജിവിന്റെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ശ്രീജിവിന്റേത് കസ്റ്റഡിമരണം തന്നെയാണെന്ന് മുന്‍ പോലീസ് കപ്ലെയിന്റ് അഥോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പ് വ്യക്തമാക്കി. ഈ സംഭവത്തില്‍ തന്റെ ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തതയില്ല. എന്നാല്‍ ഇതു മാറ്റാന്‍ അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചില്ല. കസ്റ്റഡി മരണം മറച്ചുവെയ്ക്കാന്‍ പൊലീസ് നിരവധി കള്ളത്തെളിവുകള്‍ ഉണ്ടാക്കി. അന്നു പറഞ്ഞ കാര്യങ്ങളില്‍ ഇന്നും ഉറച്ച് നില്‍ക്കുന്നുവെന്നും നാരായണക്കുറിപ്പ് വ്യക്തമാക്കി.

ശ്രീജിത്ത് നടത്തിവരുന്ന സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടിരുന്നു. അതിനു ശേഷമാണ് നാരായണക്കുറിപ്പിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. അതേസമയം, ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയക്കാന്‍ന്‍ തീരുമാനിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍.

മാത്രമല്ല, സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ ശിക്ഷാ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സിബിഐ അന്വേഷണമോ പൊലീസുകാര്‍ക്കെതിരായ നടപടിയോ ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കുകയാണെങ്കില്‍ നിയമസഹായം ഉള്‍പ്പെടെയുള്ളവ നല്‍കാനും തയ്യാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :