തന്നെ കടിച്ച വിഷപ്പാമ്പിനെ തിരിച്ചുകടിച്ച് 70കാരന്റെ പ്രതികാരം. പിന്നീട് സംഭവിച്ചത് ഇങ്ങനെ !

Last Modified വ്യാഴം, 9 മെയ് 2019 (16:03 IST)
കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ തന്നെ കടിച്ച വിഷപ്പാമ്പിനെ ദേഷ്യം സഹിക്കവയതെ തിരികെ കടിച്ച് 70കാരനായ കൽഷകൻ, ഗുജറാത്തിലെ മഹിസാഗർ എന്ന ഗ്രാമത്തിലാാണ് സംഭവം ഉൺണ്ടായത്. കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ പർവത് ഗല ബരിയ എന്ന 70കാരന്റെ കാലിൽ വിഷപ്പാമ്പ് കടിക്കുകയായിരുന്നു.

ഇതോടെ ദേഷ്യം വന്ന ബരിയ പാമ്പിൻ കയിൽടുത്ത് തിരികെ കടിക്കുകയും. പാമ്പിനെ
ആക്രമിക്കാനും തുടങ്ങി. ഒടുവിൽ പാമ്പിനെ ചുട്ടുകൊന്ന ശേഷമാണ് ബരിയയുടെ കലി അടങ്ങിയത്. ബന്ധുക്കൾ ബരിയയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മറ്റൊരു അശുപത്രിയിലേക്ക് കൊണ്ടുപോയി.

ചികിത്സാ സൗകര്യം ഇല്ലത്തതിനെ തുടർന്ന് ഇത്തരത്തിൽ മൂന്നോളം പ്രൈവാറ്റ്, ഗവൺമെന്റ് ആശുപത്രികളിൽ ബരിയയുമായി ബന്ധുക്കൾ കയറിയിറങ്ങിയെങ്കിലും. കൃത്യമായ ചികിത്സ ബരിയക്ക് ലഭിച്ചില്ല. അപ്പോഴേക്കും പമ്പിന്റെ വിഷം രക്തത്തിലൂടെ ശരീരത്തിൽ അകെ പടർന്നിരുന്നു അധികം വൈകാതെ തന്നെ പർവത് ഗല ബരിയ മരണപ്പെടുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :