നീരാളിയെ ജീവാനോടെ തിന്നാൻ ശ്രമച്ച് ചൈനീസ് വ്ലോഗർ, നീരാളിപ്പിടുത്തം എന്തെന്ന് യുവർതി ശരിക്കും അറിഞ്ഞു, വീഡിയോ !

Last Updated: ബുധന്‍, 8 മെയ് 2019 (20:01 IST)
പാറ്റയെയും എട്ടുകാലിയെയുമെല്ലാം ജീവനോടെയും വറുത്തുമെല്ലാം ചൈനക്കാർ കഴിക്കുന്നൽത് നമ്മൾ കണ്ടിട്ടണ്ടാകും. എന്നാൽ സി സൈഡ് ഗേൾ ലിറ്റിൽ സെവൻ എന്നറിയപ്പെടുന്ന ഒരു ചൈനീസ് വ്ലോഗർ ചെയ്തത് അൽപം കടന്നകൈ ആയിപ്പോയി. ജീവനുള്ള നീരാളിയെ വായിൽവക്കാൻ ഒരുങ്ങിയതോടെ നീരാളിപ്പിടുത്തം എന്തെന്ന് യുവതി നന്നായി അറിഞ്ഞു.

കടൽ ജീവികളെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ ചെയ്യുന്ന യുവതിക്കാണ്
ഈ ദുരനുഭവം ഉണ്ടായത്, വീടിയോ ചെയ്യുന്നതിനായി യുവതി നീരളിയെ മുഖത്തുവക്കുകയായിരുന്നു. തുടക്കത്തിൽ അല്പ നേരം എല്ലാം ശാന്തമയി. യുവത്തി അനുഭവം വിവരിക്കുന്നുണ്ട്. എന്നാൽ പിന്നീട് വേദനകൊണ്ട് യുവതി ആർത്തു വിളിച്ചു കരയുന്നത് കാണാം.

ഏറെ പണിപ്പെട്ടാണ് യുവതി നിരാളിയെ മുഖത്തന്നിന്നും അടർത്തിയെടൂത്തത്. യുവതിയുടെ കണ്ണിലേക്ക് പോലും നീരാളിയുടെ പിടുത്തം അമർന്നിരുന്നു. നീരാളിയുടെ ആക്രമണത്തെ തുടർന്ന് വ്ലോഗറിന്റെ മുഖത്തന്നിനന്നും രക്തംവരുന്നത് വീഡിയോയിൽ കാണാം സംഭവത്തിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :