‘ദിലീപിനെതിരെയല്ല, മമ്മൂട്ടിക്കെതിരെയാണ് നടപടി വേണ്ടത്’ - ആഞ്ഞടിച്ച് നടൻ

മമ്മൂട്ടിയടക്കമുള്ള നടന്മാർക്കെതിരെ നടപടി വേണമെന്ന് ഷോബി തിലകൻ

അപർണ| Last Updated: വെള്ളി, 6 ജൂലൈ 2018 (12:44 IST)
താരസംഘടനയായ അമ്മയിൽ നിന്നും നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി തിലകന്റെ വിഷയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടന്ന് നടനും മകനുമായ ഷമ്മി തിലകന്‍. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ല. ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് ഷമ്മി തിലകന്‍ പറയുന്നു.

നേരത്തെ വിഷയത്തിൽ ഷമ്മി തിലകനും പ്രതികരിച്ചിരുന്നു. തുടര്‍ച്ചയായി മൂന്ന് ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കുമെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് തന്നെ പുറത്താക്കാത്തതെന്നും മാധ്യമ അഭിമുഖത്തില്‍ ഷമ്മി തിലകന്‍ ചോദിച്ചു.

മരിച്ചു പോയ താരങ്ങളുടെ പട്ടികയില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഷമ്മി തിലകന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മരണശേഷമെങ്കിലും തന്റെ പിതാവിനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്നും ഷമ്മി തിലകന്‍ ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :