‘അതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്ന്മല്ല’ - ദിലീപും കാവ്യയും മുംബൈയിൽ

ദിലീപും കാവ്യയും മുംബൈ നഗരത്തിൽ, അടുത്ത പടത്തിൽ ദിലീപിന്റെ നായിക കാവ്യ? !

അപർണ| Last Modified വ്യാഴം, 5 ജൂലൈ 2018 (17:37 IST)
മലയാളത്തിലെ എക്കാലത്തേയും മികച്ച ജോഡി തന്നെയായിരുന്നു ദിലീപ് - കാവ്യ. വിവാഹശേഷം കാവ്യയെ സിനിമയിലേക്കൊന്നും കാണാറില്ല. അടുത്തിടെ ഒരു കുടുംബസുഹ്രത്തിന്റെ കല്യാണത്തിന് പങ്കെടുക്കാനെത്തിയ നടിയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ദിലീപും പിന്നെ അമ്മയിലെ വിവാദങ്ങളുമാണ്. അമ്മയിലെ വിവാദങ്ങൾ കത്തിനിൽക്കേ ദിലീപും കാവ്യയും എവിടെ എന്നൊരു ചോദ്യവും ഉയർന്നിരുന്നു. ഇപ്പോഴിതാ, അമ്മയിലെ വിവാദങ്ങളൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ അല്ലെന്ന നിലപാടിലാണ് ഇരുവരും എന്നാണ് ലഭിക്കുന്ന സൂചന.

ഇപ്പോൾ സോഷ്യൽ വൈറലായി കൊണ്ടിരിക്കുന്നത് ദിലീപിന്റേയും കാവ്യമാധവന്റെ ചിത്രമാണ്. ഗായിക മ‍ഞ്ജരിക്കൊപ്പമുളള താര ദമ്പതിമാരുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. മഞ്ജരി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ദിലീപിന്റെ അടുത്ത പടത്തിൽ കാവ്യ നായികയായി വരുമോയെന്ന് ഇവരുടെ ആരാധകർ ചോദിക്കുന്നു. ഇരുവരും ഒന്നിച്ചൊരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇവർ.

ദീർഘകാലത്തിന് ശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നിങ്ങൾ രണ്ടാളും മുംബൈയിൽ എത്തി തന്നെ കണ്ടതിൽ വലിയ സന്തോഷമുണ്ട്. എത്രയും പെട്ടെന്നു തന്നെ തിരിച്ചു വരണമെന്നും മഞ്ജരി ഇൻസ്റ്റഗ്രാമിൽ ചിത്രത്തിനോടൊപ്പം കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :