ഫ്ലാറ്റില്‍ മയക്കുമരുന്നു പാർട്ടിയും വില്‍പ്പനയും; കൊച്ചിയിൽ സീരിയൽ നടി അറസ്‌റ്റില്‍ - അന്വേഷണം ശക്തമാക്കി പൊലീസ്

ഫ്ലാറ്റില്‍ മയക്കുമരുന്നു പാർട്ടിയും വില്‍പ്പനയും; കൊച്ചിയിൽ സീരിയൽ നടി അറസ്‌റ്റില്‍ - അന്വേഷണം ശക്തമാക്കി പൊലീസ്

  aswathy babu , drugs , adma , police , ബിനോയ് എബ്രഹാം , സീരിയല്‍ നടി , അശ്വതി ബാബു , മയക്കുമരുന്ന്
കൊച്ചി| jibin| Last Modified തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (08:02 IST)
ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി സീരിയല്‍ നടി അറസ്‌റ്റില്‍. ഫ്ലാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തിയ നടി അശ്വതി ബാബുവും ഇവരുടെ ഡ്രൈവര്‍ ബിനോയ് എബ്രഹാമുമാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.

അശ്വതിയുടെ എറണാകുളം പാലച്ചുവടിലുള്ള ഫ്ലാറ്റിൽ മയക്കുമരുന്ന് പാർട്ടി നടന്നിരുന്നതായി പൊലീസ് വ്യക്തമാക്കി. ഗ്രാമിന് 2000 രൂപ വിലയുള്ള ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) മയക്കുമരുന്നാണ് പൊലീസ് കണ്ടെടുത്തത്.

ബിനോയിയാണ് മയക്കുമരുന്ന് ബാംഗ്ലൂരില്‍നിന്ന് എത്തിച്ചിരുന്നത്. ഇരുവരെയും പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും.
തിരുവനന്തപുരം സ്വദേശിയായ അശ്വതിയുടെ ബന്ധങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവത്തില്‍ ലഹരിമരുന്ന് മാഫിയയിലെ പ്രമുഖര്‍ കുടുങ്ങുമെന്നാണ് നിഗമനം. ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നായ എംഡിഎംഎ കൊച്ചിയില്‍ സുലഭമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :